കൊച്ചി: ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ ഗോവിജ്ഞാന്‍ രഥയാത്രയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. ചാണകം വിളി തുടരണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വിളിച്ച് കളിയാക്കുന്നവരോട് പോയി ചാകാന്‍ പറയൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
താലിബാന്‍ വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നിന്നും ഒഴിഞ്ഞു മാറിയെങ്കിലും ചാണകം വിളിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുകയായിരുന്നു.
നേരത്തെ ബ്ലോഗര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താന്‍ ചാണകമാണ് തന്നെ വിളിക്കേണ്ട എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
നേരത്തെ സംഘപരിവാര്‍ അനുകൂലികളെ ‘ചാണക സംഘി’ എന്ന് വിളിക്കുന്നത് സന്തോഷമാണെന്ന് ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറും പറഞ്ഞിരുന്നു.
‘ചാണകസംഘി വിളി നിത്യം കേള്‍ക്കുന്നതാണ്. തനിക്ക് ആ വിളി കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. ഞാനും ചാണകമാണ്, നിങ്ങളും ചാണകമാണ്, നമ്മള്‍ എല്ലാം ചാണകമാണ്,’ എന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Suresh Gopi Cow Dung Chaanakam BJP