കൊച്ചി: ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ ഗോവിജ്ഞാന്‍ രഥയാത്രയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. ചാണകം വിളി തുടരണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വിളിച്ച് കളിയാക്കുന്നവരോട് പോയി ചാകാന്‍ പറയൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
താലിബാന്‍ വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നിന്നും ഒഴിഞ്ഞു മാറിയെങ്കിലും ചാണകം വിളിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുകയായിരുന്നു.
നേരത്തെ ബ്ലോഗര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താന്‍ ചാണകമാണ് തന്നെ വിളിക്കേണ്ട എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.