| Saturday, 10th July 2021, 3:02 pm

'അയാള്‍ ജീവിച്ചിരിക്കുന്നത് തന്നെ ഒരു പ്രതികാരം ചെയ്യാനാണ്'; സുരേഷ് ഗോപിയുടെ 251-ാം ചിത്രം സസ്‌പെന്‍സ് ത്രില്ലറെന്ന് സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ സുരേഷ് ഗോപിയുടെ 251-ാം ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. നരച്ച താടിയും പിന്നിലേക്ക് കെട്ടിവെച്ച മുടിയും കൈയ്യിലെ ടാറ്റുവുമായി വാച്ച് നന്നാക്കുന്ന രീതിയില്‍ ഇരിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രമാണ് താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടത്.

ഒരു സസ്‌പെന്‍സ് ത്രില്ലറാണ് സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കുന്നതെന്ന് പറയുകയാണ് സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍. വെള്ളിനക്ഷത്രത്തോടായിരുന്നു രാഹുലിന്റെ പ്രതികരണം.

‘വാച്ച് റിപ്പയര്‍ ചെയ്യുന്ന ഒരു വൃദ്ധന്‍. പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. വാച്ച് നന്നാക്കുന്ന ആളാണെന്ന് മാത്രം പറയാം. ആ പോസ്റ്റര്‍ കണ്ടാല്‍ അറിയാം പലതും ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന്. സസ്‌പെന്‍സുകള്‍ ഒന്നും വെളിപ്പെടുത്തുന്നില്ല,’ രാഹുല്‍ പറയുന്നു.

അയാള്‍ (സുരേഷ് ഗോപിയുടെ കഥാപാത്രം) ജീവിച്ചിരിക്കുന്നത് തന്നെ ഒരു പ്രതികാരം ചെയ്യാനാണ്. ഡ്രാമയുടെ എല്ലാ പരിവേഷവുമുള്ള ഒരു സസ്‌പെന്‍സ് ത്രില്ലറാണിതെന്നും അദ്ദേഹം പറഞ്ഞു.

എത്തിറിയല്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സമീന്‍ സലീമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്സന്‍ പൊഡുത്താസ്, സ്റ്റില്‍സ്- ഷിജിന്‍ പി രാജ്, ക്യാരക്ടര്‍ ഡിസൈന്‍- സേതു ശിവാനന്ദന്‍, മാര്‍ക്കറ്റിംഗ് പി.ആര്‍- വൈശാഖ് സി വടക്കേവീട്.

പോസ്റ്റര്‍ ഡിസൈന്‍- എസ്.കെ.ഡി ഡിസൈന്‍ ഫാക്ടറി, പി.ആര്‍.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ആഗസ്റ്റ് സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Suresh Gopi 251th Film Rahul Ramachandran

We use cookies to give you the best possible experience. Learn more