ഇന് മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് സൂരാജ് വെഞ്ഞാറമൂട്. അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും സുരാജിന്റെ കഥാപാത്രങ്ങള്‍ മികച്ച അഭിപ്രായമാണ് നേടിയത്.
കഥാപാത്രങ്ങളുടെ പ്രായമോ സ്വഭാവമോ നോക്കാതെ മികച്ച കഥാപാത്രങ്ങളെയാണ് താരം തെരഞ്ഞെടുക്കുന്നത്. അവസാനം ഇറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25 എന്ന ചിത്രത്തില്‍ ഭാസ്‌കര പൊതുവാള്‍ എന്ന വൃദ്ധ കഥാപാത്രമായാണ് താരം എത്തിയത്. ഇതിനു മുമ്പ് എത്തിയ ഫൈനല്‍സില്‍ രജീഷ വിജയന്റെ അച്ഛനായാണ് സുരാജ് എത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇപ്പോള്‍ തുടര്‍ച്ചയായി പ്രായമായ വേഷങ്ങള്‍ ചെയ്താലുണ്ടാകുന്ന റിസ്‌കിനെക്കുറിച്ച് മമ്മൂട്ടി തന്നോടു സംസാരിച്ചു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പ്രായമായവരുടെ വേഷങ്ങള്‍ ചെയ്തു നടന്നാല്‍ നെടുമുടിയുടേയും തിലകന്റേയും അവസ്ഥയാകും എന്ന് മമ്മൂട്ടി പറഞ്ഞെന്ന് സുരാജ് പറയുന്നു.
‘മമ്മൂക്ക പറഞ്ഞു, ‘നീ കെളവനെയും ചെയ്ത് നടന്നോ. നെടുമുടിയുടെയും തിലകന്റെയുമൊക്കെ അവസ്ഥ അറിയാലോ. ചെറിയ പ്രായത്തില്‍ തന്നെ വലിയ സംഭവങ്ങള്‍ ചെയ്തു’., ഇല്ല ഇക്കാ, ഞാന്‍ ഇതോടെ പരിപാടി നിര്‍ത്തുകയാ എന്ന് ഞാനും പറഞ്ഞു.’, സുരാജ് പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബോളിവുഡില്‍ സജീവമായ രതീഷിന്റെ ആദ്യ മലയാള ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷത്തില്‍ എത്തിയത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിച്ചത്.