| Monday, 19th December 2022, 10:48 pm

റോഷാക്കിന്റെ വിജയം റോയ് സിനിമക്ക് ഗുണം ചെയ്തു: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘റോഷാക്കി’ന് ശേഷം ‘റോയ്’ റിലീസിനെത്തിയത് ചിത്രത്തിന് ഗുണം ചെയ്തുവെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. അല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഇത്രയധികം സ്വീകരിക്കപ്പെടില്ലായിരുന്നുവെന്നും, ചിത്രം ചര്‍ച്ചകളില്‍ ഇടംപിടിക്കാനുള്ള കാരണം ഇതാണെന്നും സുരാജ് പറഞ്ഞു. റോയ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വിയോട് സംസാരിക്കുകയായിരുന്നു സുരാജ്.

‘റോയ് റിലീസ് ആയത് കൃത്യ സമയത്താണ്. കുറച്ച് നേരത്തെയാണ് സിനിമ എത്തിയിരുന്നതെങ്കില്‍ ഒരുപക്ഷെ ഇത്രയധികം സംസാരിക്കപ്പെടില്ലായിരുന്നു. ‘റോഷാക്ക്’ പോലെയുള്ള സിനിമകള്‍ മലയാളത്തില്‍ സ്വീകരിക്കപ്പെട്ട കാലത്താണ് റോയ് വരുന്നത്. അതുകൊണ്ട് ഇതാണ് സിനിമയുടെ കൃത്യമായ സമയം,’ സുരാജ് പറഞ്ഞു.

മികച്ച സിനിമക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച ചിത്രമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ . ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നില്‍ക്കുന്ന സമയത്താണ്, സമാന വിഷയം കൈകാര്യം ചെയ്ത സിനിമയിലെ സുരാജിന്റെ നായക കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ സിനിമയുടെ റിലീസിനും ലഭിച്ച സ്വീകാര്യതയ്ക്കുമിപ്പുറം, ഒരു വിഭാഗം ആളുകളില്‍ നിന്ന് നടന് നേരെ വിദ്വേഷ പ്രചാരണങ്ങളും എതിര്‍പ്പും വന്നു. വിഷയത്തില്‍ പ്രതികരിക്കുകയാണ് നടന്‍.

അതെല്ലാം ആളുകളുടെ അഭിപ്രായമാണെന്നും സിനിമയെ സിനിമയായി കാണുകയാണ് വേണ്ടതെന്നും സുരാജ് പറഞ്ഞു.

‘അതെല്ലാം അവരുടെ അഭിപ്രായമാണ്. സിനിമയെ സിനിമയായി കാണുക. പി ജെ ആന്റണിയ്ക്ക് ആദ്യ നാഷണല്‍ അവാര്‍ഡ് ലഭിക്കുന്നത് ‘നിര്‍മാല്യം’ എന്ന സിനിമയില്‍ ആണ്. അതിലെ അദ്ദേഹത്തിന്റെ വേഷം നോക്കൂ. അതുകൊണ്ട് സിനിമയെ സിനിമയായി കാണണം,’ സുരാജ് പറഞ്ഞു.

content highlight: actor suraj venjaramood talks about his new movie

We use cookies to give you the best possible experience. Learn more