സുരാജ് വെഞ്ഞാറമൂടിനെ പ്രധാന കഥാപാത്രമാക്കി ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് എന്നാലും ന്റളിയ. ചിത്രത്തില്‍ നടന്‍ സിദ്ദീഖും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒന്നിച്ച് അഭിനയിച്ചപ്പോഴുണ്ടായ രസകരമായ ചില സംഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സുരാജ്.
കുറേ കാലങ്ങള്‍ക്ക് ശേഷം സിദ്ദീഖ് ഇക്ക അഴിഞ്ഞാടി അഭിനയിച്ചിരിക്കുന്ന സിനിമയാണിതെന്നാണാണ് സുരാജ് പറയുന്നത്.
‘കുറേ കാലത്തിനു ശേഷം സിദ്ദിക്ക അഴിഞ്ഞാടിയിരിക്കുകയാണ് ഈ സിനിമയില്‍. ശരിക്കും പറഞ്ഞാല്‍ ഞാന്‍ ചെയ്യേണ്ട റോള്‍ അദ്ദേഹവും അദ്ദേഹം ചെയ്യേണ്ട റോള്‍ ഞാനുമാണ് ചെയ്തിരിക്കുന്നത്. ഒരുപാട് ചിരിച്ചിട്ടുണ്ട് ഷൂട്ടിനിടെ. സ്‌പൊണ്‍ണ്ടേനിയസ് ആയിട്ട് ഓരോ കാര്യങ്ങള്‍ ഇക്ക കയ്യില്‍ നിന്നിടും. ഒരു പാട് സീനുകള്‍ ഞാന്‍ ചിരിച്ച് തെറ്റിച്ചിട്ടുണ്ട്.
ഞാന്‍ ഒരുപാട് ആസ്വദിച്ചു ചെയ്ത സിനിമയാണ്. ഇത്രയും വലിയ ഒരാക്ടര്‍ ആയ സിദ്ദീഖ് ഇക്ക ഇങ്ങനെ ഒക്കെ ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ചില ദിവസങ്ങളില്‍ രാത്രി സമയത്തൊക്കെ വിളിച്ച് ആ സീന്‍ ഇങ്ങനെ ചെയ്താലോ എന്നൊക്കെ ചോദിക്കും,’ സുരാജ് പറഞ്ഞു.
സുരാജിന്റെ ഒരു വാക്കില്‍ നിന്നാണ് ഞങ്ങള്‍ സത്യത്തില്‍ ഈ ഒരു തീരുമാനത്തിലേക്ക് വന്നതെന്നായിരുന്നു ഇതോടുള്ള സിദ്ദീഖിന്റെ മറുപടി. ഫസ്റ്റ് ഡേ സെറ്റില്‍ വന്നപ്പോള്‍ ഞാനും സുരാജും തമ്മിലുള്ള സീന്‍ എടുക്കുന്നതിനു മുന്‍പ് ഞങ്ങളിങ്ങനെ സ്‌ക്രിപ്റ്റ് വായിച്ചു.
അത് കഴിഞ്ഞപ്പോള്‍ സുരാജ് എന്റടുത്ത് പറഞ്ഞു, ഇക്കാ സാധാരണ പടങ്ങളില്‍ ഞാനും ഇക്കയും കൂടി അഭിനയിക്കുമ്പോള്‍ ഇക്ക ഭയങ്കര സീരിയസും ഞാന്‍ തമാശ പറയുന്ന ആളുമല്ലേ, നമുക്ക് അതൊന്നു തിരിച്ച് പിടിക്കാമെന്ന്. അതില്‍ നിന്നാണ് ഇതിന്റെ ഒരു തുടക്കം. അങ്ങനെയാണ് ഇതിന് ഒരു ഹ്യൂമര്‍ ഡെവലപ്പ് ചെയ്യുന്നത്,’ സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാന്‍ റഹ്‌മാനും വില്യം ഫ്രാന്‍സീസും ചേര്‍ന്നാണ് ചിത്രത്തിനു സംഗീതം ഒരുക്കിയത്. സുധീര്‍ പറവൂര്‍, ലെന, ഗായത്രി അരുണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.
Content Highlight: Actor Suraj Venjaramood about Actor Siddique role on nnalum entaliya