|

ലുക്മാനുമായുള്ള അടി, പ്രതികരണവുമായി നടൻ സണ്ണി വെയ്ൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലുക്മാനുമായി അടിപിടി കൂടുന്ന വൈറൽ വിഡിയോയിൽ വിശദീകരണവുമായി  നടൻ സണ്ണി വെയ്ൻ. കഴിഞ്ഞ ദിവസങ്ങളിലാണ് ലുക്മാനും സണ്ണി വെയ്‌നും തമ്മിലുള്ള അടിപിടി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഇത് പടത്തിനെ പ്രൊമോഷന്റെ ഭാഗമായിട്ടാണെന്ന് താരങ്ങൾ തന്നെ അറിയിച്ചിരുന്നു.

കാസർഗോൾഡ് സിനിമയുടെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ ലുക്മാനുമായുള്ള അന്നത്തെ ഫൈറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് സണ്ണി വെയ്ൻ. ടർക്കിഷ് തർക്കത്തിന് ചെറിയ വീഡിയോയിലൂടെ പോലും പ്രൊമോഷൻ നൽകിയ സണ്ണി എന്തുകൊണ്ട് കാസർഗോൾഡിന് ഇത്തരത്തിൽ പ്രൊമോഷൻ കൊടുക്കുന്നില്ല എന്നായിരുന്നു ചോദ്യം.

കാസർഗോൾഡിന് ഇത്തരത്തിലുള്ള പ്രൊമോഷന്റെ ആവശ്യമില്ലെന്നും, ടർക്കിഷ് തർക്കത്തിന്റെ നിർമാതാവിന്റെ ആവശ്യാപ്രകാരമാണ് അത് ചെയ്‌തെന്നും സണ്ണി വെയ്ൻ പറഞ്ഞു. അടിയെക്കുറിച്ച് ചോദിക്കുമ്പോൾ ഏത് തർക്കം എന്നാണ് സണ്ണി വെയ്ൻ ചോദിച്ചത്.

‘ഈ സിനിമയ്ക്ക് അങ്ങനെയൊരാവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം ഒരു വർഷത്തോളമായി ടർക്കിഷ് തർക്കം ഷൂട്ട് ചെയ്തിട്ട്. അത് ഇപ്പോൾ റിലീസ് ചെയ്യാനുള്ള പ്ലാനിലാണ്. ആ സിനിമയുടെ പേരും കാര്യങ്ങളുമൊക്കെ ആളുകളിലേക്കെത്തിക്കണമെന്ന ആവശ്യം നിർമാതാക്കൾക്ക് ഉണ്ടായിരുന്നു.

അപ്പോൾ അവരങ്ങനെയൊരു പ്ലാൻ പറഞ്ഞു, അതങ്ങനെ ഷൂട്ട് ചെയ്തു. അതിന്റെ ബിഹൈൻഡ് ദ സീൻ വരുന്നുണ്ട്. അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും,’ സണ്ണി വെയ്ൻ പറഞ്ഞു.

അടിയെക്കുറിച്ച് ചോദിക്കുമ്പോഴും ഏത് തർക്കം എന്നാണ് സണ്ണി വെയ്ൻ ചോദിച്ചത്.
ആര് ഫൈറ്റ് ചെയ്തു? അത് നിങ്ങൾ എവിടെ കണ്ടു? എന്നായിരുന്നു സണ്ണിയുടെ മറുചോദ്യം.ഫൈറ്റിന്റെ രംഗം വാട്‌സാപ്പ് ഗ്രൂപ്പിലൂടെ കണ്ടതാണെന്നായിരുന്നു ഇതോടെ അവതാരകന്റെ മറുപടി.

Content Highlight : Actor Sunny Wayne explains the viral video of his fight with Lukman

Video Stories