സുനില്‍ സുഗദയുടെ കാറിനെ നേരെ ആക്രമണം. തൃശൂര്‍ കുഴിക്കാട്ടൂരില്‍വെച്ചാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ സംഭവസമയത്ത് താരം കാറിലുണ്ടായിരുന്നില്ല. സുഹൃത്തുക്കളായ മൂന്നുപേരാണ് സുനില്‍ സുഖദയുടെ കാറിലുണ്ടായിരുന്നത്.
കാറിലുണ്ടായിരുന്ന നാടക സംവിധായകന്‍ കെ.എസ്. പ്രതാപന്‍, നടന്‍ സഞ്ചു മാധവ്, വി.ജി. സുജിത്ത് എന്നിവരെയും സംഭവം അറിഞ്ഞെത്തിയ നടി ബിന്ദു തങ്കം കല്യാണി എന്നിവരെയുമാണ് സംഘം മര്‍ദ്ദിച്ചത്.
കുഴിക്കാട്ടുശേരി കമ്യൂണിറ്റി ഹാളില്‍ ‘നിലവിളികള്‍ മര്‍മരങ്ങള്‍ ആക്രോശങ്ങള്‍’ എന്ന നാടകത്തിന്റെ റിഹേഴ്സല്‍ ക്യാമ്പ് നടക്കുന്നുണ്ട്. സുനില്‍ സുഖദ ക്യാമ്പില്‍ ഉണ്ടായിരുന്നു. ഈ മാസം 22ന് അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്‌കൂളില്‍ നാടകം അരങ്ങേറുന്ന വേദി കാണുന്നതിനായാണ് സുഹൃത്തുക്കള്‍ പോയത്.