മിമിക്രിയിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും ജനപ്രിയനായ താരമാണ് സുമേഷ് ചന്ദ്രന്‍. രഘു മേനോന്‍ സംവിധാനം ചെയ്ത ജവാനും മുല്ലപ്പൂവും എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് നായകനായി അരങ്ങേറ്റം കുറിക്കുകയാണ് സുമേഷിപ്പോള്‍. ശിവദയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
കഥാപാത്രമായി മാറുന്നതിന് വേണ്ടി നടത്തിയ തയാറെടുപ്പുകളെ കുറിച്ച് പറയുകയാണ് അദ്ദേഹം. സംവിധായകന്‍ പറയുന്നതുപോലെയാണ് താന്‍ എല്ലാം ചെയ്തതെന്നും സിനിമക്ക് വേണ്ടി ജിമ്മിലൊക്കെ പോയിരുന്നെന്നും മലയാളഭൂമി എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സുമേഷ് പറഞ്ഞു.
‘ഞാന്‍ ജവാനിലേക്ക് എത്താനുള്ള കാരണം എന്റെ ശരീരവും പ്രൗഡ ഗംഭീരമായ സംസാരവുമാണ്. ആദ്യം തന്നെ എന്റെ കഥാപാത്രം എന്താണ് എങ്ങനെയാണെന്ന് ചോദിക്കുകയാണ് ഞാന്‍ ചെയ്തത്. കാരണം സംവിധായകനും തിരക്കഥാകൃത്തും സിനിമയുടെ കഥ മനസില്‍ വെച്ചിട്ട് പേപ്പര്‍ നോക്കാതെയാണ് ചെയ്യുന്നത്. ഒരോ സീനും പേപ്പറില്‍ നോക്കാതെ ആത്മാര്‍ത്ഥമായി പറയാന്‍ അവര്‍ പഠിച്ച് കഴിഞ്ഞിരുന്നു.
എന്താണ് അവര്‍ പറയുന്നത് അതിനനുസരിച്ചാണ് ഞാന്‍ കഥാപാത്രത്തിനുവേണ്ടിയുള്ള തയാറെടുപ്പുകള്‍ പോലും നടത്തിയിരുന്നത്. കഥാപാത്രത്തിന് വേണ്ടി ഭക്ഷണമൊക്കെ കുറച്ചു, ജിമ്മിലൊക്കെ പോയി. വലിയൊരു മസില്‍ മാനാകാന്‍ വേണ്ടിയൊന്നുമല്ല ജിമ്മിലൊക്കെ പോയത്. ചെറിയ ചെറിയ വ്യായാമമൊക്കെയാണ് ചെയ്തിരുന്നത്.
ശരിക്കും പറഞ്ഞാല്‍ എനിക്ക് തന്നെ വളരെ അത്ഭുതം തോന്നി. അതുപോലെ കൂട്ടുകാരാണെങ്കിലും വീട്ടുകാരാണെങ്കിലുംഇത് മതിയെന്നാണ് എന്നോട് പറഞ്ഞത്. ആ സമയത്ത് ഞാന്‍ നല്ലൊരു ജിമ്മനായി മാറിയിരുന്നു. പിന്നെ ഇത് കഴിഞ്ഞപ്പോള്‍ കയ്യില്‍ നിന്നും പോയി,’ സുമേഷ് പറഞ്ഞു.
content highlight: actor sumesh chandran about his new movie jawanum mullapoovum