മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒപ്പം അഭിനയിച്ചിട്ടുള്ള നടനാണ് സുദേവ് നായര്‍. മമ്മൂട്ടിയോടൊപ്പം ‘ഭീഷ്മപര്‍വ്വ’ത്തിലും മോഹന്‍ലാലിനൊപ്പം ‘കായംകുളം കൊച്ചുണ്ണി’യിലുമാണ് താരം അഭിനയിച്ചിട്ടുള്ളത്. ഇരുവര്‍ക്കുമൊപ്പം അഭിനയിച്ചതിനെ പറ്റി കേരള കൗമുദി ഫ്‌ളാഷ് മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് സുദേവ്.
‘മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. മുബൈയില്‍ നിന്ന് ഞാന്‍ കണ്ടത് അധികവും മലയാള സിനിമകളാണ്. ആ സമയത്ത് ഞാന്‍ സിനിമയില്‍ വന്നിട്ടില്ല. അവരുടെ അഭിനയം നോക്കി പഠിക്കാന്‍ ശ്രമിച്ചു. അങ്ങനെയാണ് ഞാന്‍ അഭിനയം പഠിക്കുന്നത്.
രണ്ടുപേരെയും നേരില്‍ കാണുമെന്നും ഒപ്പം അഭിനയിക്കുമെന്നും സ്വപ്‌നം കണ്ടു. അത് സത്യമാകുമെന്ന് ഒരിക്കലും കരുതിയില്ല. എന്നാല്‍ രണ്ടുപേരെയും അടുത്ത് നിന്ന് കണ്ടു, ഒപ്പം അഭിനയിച്ചു. ‘കായംകുളം കൊച്ചുണ്ണി’യില്‍ അഭിനയിക്കുമ്പോള്‍ കോമ്പിനേഷന്‍ സീനില്ലാത്ത സമയത്ത് രണ്ട് മണിക്കൂര്‍ സമയം ലാലേട്ടനുമായി സംസാരിക്കാന്‍ സാധിച്ചു.
‘ഭീഷ്മപര്‍വ്വ’ത്തിന്റെ ലൊക്കേഷനില്‍ ഞങ്ങള്‍ക്കൊപ്പം ഇരുന്നാണ് മമ്മൂക്ക ഉച്ചഭക്ഷണം കഴിക്കുന്നത്. അപ്പോള്‍ സംസാരിക്കാന്‍ കുറേ അവസരങ്ങള്‍ ലഭിച്ചു. ഹോളിവുഡ് സിനിമകളെ കുറിച്ച് സംസാരിച്ചു.
രണ്ടുപേരും കഥാപാത്രങ്ങളായി മാറി കഴിഞ്ഞാല്‍ നടത്തുന്ന തയ്യാറെടുപ്പുകളും ക്യാമറക്ക് മുന്നിലെ അനായാസ പ്രകടനങ്ങളും കാണാന്‍ സാധിച്ചിട്ടുണ്ട്. അത് അഭിനയമാണെന്ന് തോന്നില്ല. രണ്ടുപേര്‍ക്കും ഒരേപോലെ ഈ പ്രത്യേകതയുണ്ട്. ഒപ്പം അഭിനയിക്കുന്നവരുമായി അടുത്ത് ഇടപെഴുകയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
അപ്പോള്‍ മമ്മൂക്കയുമായും ലാലേട്ടനുമായും അകലം കുറഞ്ഞെന്ന തോന്നല്‍ നമ്മുക്ക് അനുഭവപെടും. അവര്‍ക്കൊപ്പം അഭിനയിക്കുക എന്ന നിലയിലേക്ക് സഹതാരങ്ങളെ എത്തിക്കാന്‍ ശ്രമിക്കുന്ന പ്രക്രിയ മനോഹരമാണ്. അതിനാലാണ് മമ്മൂക്കയോടും ലാലേട്ടനോടും എല്ലാവര്‍ക്കും അളവറ്റ സ്‌നേഹം. എത്രയോ വര്‍ഷമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ പതിഞ്ഞതിന്റെ കാരണം പോലും പഠിക്കാന്‍ സാധിച്ചു,’ സുദേവ് നായര്‍ പറയുന്നു.
Content Highlight: Actor Sudev Nair Talks About Mohanlal And Mammootty