| Wednesday, 25th October 2017, 12:54 pm

കേവലം കയ്യടിക്ക് വേണ്ടി ചിന്ത ഉപയോഗിക്കാതെ സംസാരിക്കുന്ന പുതിയകാല ജറോംമാരെ അടക്കി നിര്‍ത്തണം; വിമര്‍ശനവുമായി സുബീഷ് സുധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനത്തെ കുറിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്ത ജെറോം നടത്തിയ പരാമര്‍ശത്തെ പരിഹസിച്ച് നടന്‍ സുബീഷ് സുധി. കേവലം കയ്യടിക്കു വേണ്ടി പ്രസംഗിക്കുന്നവരെ അടക്കി നിര്‍ത്തണമെന്നാണ് സുബീഷ് സുധി ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ ഇടത് യുവജന പുരോഗമന പ്രസ്ഥാനങ്ങളിലെ നേതാക്കളില്‍ വലിയ പ്രതീക്ഷയാണുള്ളത്. കേരളത്തില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ അത് ഇവര്‍ക്കാണ്. അതുകൊണ്ട് ചിന്ത ഉപയോഗിക്കാതെ സംസാരിക്കുന്ന നേതാക്കളെ അടക്കി നിര്‍ത്തണം. സുബീഷ് പറയുന്നു.


Dont Miss വാഷിങ്ടണിലെ വെള്ളക്കെട്ടിലൂടെ ശിവരാജ് സിങ്ങിനെ എടുത്തുകൊണ്ടുപോകുന്ന എഫ്.ബി.ഐ ഏജന്റുമാര്‍: യു.എസിനേക്കാള്‍ മികച്ചത് മധ്യപ്രദേശിലെ റോഡുകളെന്ന ചൗഹാന്റെ പ്രസ്താവനയെ ട്രോളി സൈബര്‍ ലോകം


കേവലം കയ്യടിയ്ക്ക് വേണ്ടി ചിന്ത ഉപയോഗിക്കാതെ സംസാരിക്കുന്ന പുതിയകാല ജറോംമാരെ അടക്കി നിര്‍ത്തേണ്ടത് നമ്മുടെ എല്ലാം ആവശ്യം ആണ്.

സോഷ്യല്‍ മീഡിയയയില്‍ പ്രതികരിക്കാന്‍ ഞാന്‍ ആള് അല്ല. അതിന്റെ വലിയ വിവരം ഒന്നും എനിക്ക് ഇല്ല. നിങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച പൊതുഇടങ്ങളില്‍ നിങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന കുറെ അധികം മലയാളികളില്‍ ഒരാള്‍ മാത്രമാണ് താനെന്നും സുബീഷ് സുധി പറയുന്നു.

“”കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മല്‍ മോഷ്ടിക്കുന്നവരല്ല അച്ഛന്‍മാര്‍. അഥവാ ആ ജിമ്മിക്കി കമ്മല്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ അതിന് ബ്രാന്‍ഡി കുടിക്കുന്നവരല്ല അമ്മമാര്‍ എന്നായിരുന്നു പാട്ടിനെ കുറിച്ച് ചിന്ത പറഞ്ഞത്”. ഇതുകൊണ്ടും നിര്‍തതാന്‍ ചിന്ത തയ്യാറായില്ല.

“ഈ നാടിനൊരു പാരമ്പര്യമുണ്ട്. പര്‍ണ്ണാശ്രമങ്ങളിലൂടെ തഴച്ചു വളര്‍ന്ന് ആസേതു ഹിമാചലം വരെ പടര്‍ന്നു പന്തലിച്ച് കിടക്കുന്ന ആര്‍ഷഭാരത സംസ്‌കാരം. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ പ്രത്യേകത എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുക എന്നതാണ്. എല്ലാ വ്യത്യസ്തതകളെയും ഉള്‍ക്കൊള്ളുക എന്നതാണ്.” – ഇങ്ങനെയായിരുന്നു ചിന്തയുടെ വാക്കുകള്‍.

ജിമിക്കി കമ്മല്‍ ഗാനത്തെ വിമര്‍ശിച്ച അതേ പ്രസംഗത്തിലെ ചിന്തയുടെ മറ്റൊരു പരാമര്‍ശമായിരുന്നു ഇത്. എഴുത്തുകാരി ശാരദക്കുട്ടി ഉള്‍പ്പെടെ ഈ പരാരമര്‍ശനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

” ഇതു പറഞ്ഞത് ശശികലയല്ല. ശോഭാ സുരേന്ദ്രനുമല്ല. വിപ്ലവ പ്പാര്‍ട്ടി വളര്‍ത്തിയ കുഞ്ഞാടാണ്.” ഇതു കേള്‍ക്കാതെ ജിമിക്കി ക്കമ്മലും സെല്‍ഫിയും സെലക്ട് ചെയ്ത് ചര്‍ച്ച ചെയ്യുന്നത്, ആന ചോരുന്നത് കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതിനു തുല്യമാണെന്നും ശാരദക്കുട്ടി കുറ്റപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more