ഗാര്‍ഹിക പീഡനത്തിന് ഇരയായി സ്ത്രീകള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളില്‍ പ്രതികരണവുമായി നടന്‍ സുബീഷ് സുധി.
താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് താന്‍ 10 പവന്‍ സ്വര്‍ണ്ണം നല്‍കുമെന്നാണ് സുബീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്.
കുറേക്കാലമായി മനസ്സില്‍ തീരുമാനിച്ച കാര്യമാണിതെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹ്യ സാഹചര്യമായതു കൊണ്ട് പറയുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്‌നമെന്നും സുബീഷ് സുധി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. കിരണിനെതിരെ ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയിട്ടുണ്ട്.
‘സ്ത്രീധന’ത്തന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും വിസ്മയ്ക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നിരുന്നുവെന്ന് വിസ്മയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ നിരവധിപേരാണ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.
സുബീഷ് സുധിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
കുറേക്കാലമായി മനസ്സില്‍ തീരുമാനിച്ച കാര്യമാണ്.അത് ഇപ്പോള്‍ പറയേണ്ട സാമൂഹ്യ സാഹചര്യമായതു കൊണ്ട് പറയുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണ്ണം നല്‍കും. ജീവിത സന്ധിയില്‍ എന്നെങ്കിലും പ്രയാസം വന്നാല്‍, അവള്‍ക്കത് തരാന്‍ സമ്മതമെങ്കില്‍ പണയം വെയ്ക്കാം.. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്‌നം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Actor subeesh sudhi about Dowry