Entertainment news
വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ ചിമ്പു; നായികയായി കല്ല്യാണി പ്രിയദര്‍ശന്‍; മാനാട് ടീസര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 03, 10:12 am
Wednesday, 3rd February 2021, 3:42 pm

ചെന്നൈ: ചിമ്പുവിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാനാടിന്റെ ടീസര്‍ പുറത്തുവിട്ടു. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ചിമ്പുവിന്റെ 45ാമത് ചിത്രമാണ്.

ചിമ്പുവിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍ ആണ് നായികയാവുന്നത്.

അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് ചിത്രത്തില്‍ ചിമ്പു എത്തുന്നത്. ചിത്രത്തില്‍ എസ്.എ. ചന്ദ്രശേഖര്‍,  എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം. തമിഴിന് പുറമെ മലയാളത്തിലും ചിത്രം റീലീസിനെത്തും. മലായളത്തില്‍ റീവൈന്‍ഡ് എന്ന പേരിലാണ് ചിത്രം എത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor STR Simbu new movie maanaadu teaser out Kalyani Priyadarshan