ഫാസിലിന്റെ സംവിധാനത്തില്‍ 1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍ നായകനായ ഈ സിനിമയില്‍ മലയാളികള്‍ ഇന്നും ഓര്‍ക്കുന്ന കഥാപാത്രമാണ് മഹാദേവന്റേത്. ശ്രീധര്‍ എന്ന കന്നഡ നടനായിരുന്നു മണിച്ചിത്രത്താഴില്‍ മഹാദേവനായി എത്തിയത്.
മണിച്ചിത്രത്താഴിന്റെ സമയത്ത് മോഹന്‍ലാലിനെ നേരില്‍ കണ്ടതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടായിരുന്നെന്ന് പറയുകയാണ് ശ്രീധര്‍. വളരെ മികച്ച നടനാണ് മോഹന്‍ലാലെന്നും അദ്ദേഹം ഒരു സീനില്‍ അഭിനയിക്കുന്നതിന് മുമ്പ് ആ കഥാപാത്രത്തിലേക്ക് എളുപ്പത്തില്‍ മാറുമെന്നും നടന്‍ പറയുന്നു.
മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധര്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ മോഹന്‍ലാലിന്റെ കിരീടം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, ചിത്രം ഉള്‍പ്പെടെയുള്ള ചില സിനിമകള്‍ കണ്ടുവെന്നും തനിക്ക് ആ സിനിമകളിലൂടെ മോഹന്‍ലാലിനെ ഒരുപാട് ഇഷ്ടമായെന്നും ശ്രീധര്‍ പറഞ്ഞു.
‘മണിച്ചിത്രത്താഴിന്റെ സമയത്ത് അതിലെ അഭിനേതാക്കളെയൊക്കെ നേരില്‍ കണ്ടതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ടായിരുന്നു, പ്രത്യേകിച്ച് മോഹന്‍ലാലിനെ. അദ്ദേഹം ശരിക്കും നമ്മളുടെ ഒരു ഫാമിലി മെമ്പറിനെ പോലെ തന്നെയാണ്.
വളരെ മികച്ച നടനാണ് മോഹന്‍ലാല്‍. അദ്ദേഹം ഒരു സീനില്‍ അഭിനയിക്കുന്നതിന് മുമ്പ് ആ കഥാപാത്രത്തിലേക്ക് എളുപ്പത്തില്‍ മാറും. ആ സമയത്തൊക്കെ എനിക്ക് ഇയാളെ നന്നായി അറിയാമെന്ന് നമുക്ക് സ്വയം തോന്നും.
മോഹന്‍ലാല്‍ ഒരു ഫ്‌ളൂയിഡ് പോലെയാണ്. വളരെ നാച്ചുറലും കാഷ്വലുമാണ്. അദ്ദേഹം ഓരോ കഥാപാത്രവും ചെയ്യുന്ന രീതിയും വളരെ വ്യത്യസ്തമാണ്. മണിച്ചിത്രത്താഴിന്റെ സമയത്ത് മോഹന്‍ലാലിനെ കാണാന്‍ പറ്റിയത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്.
മണിച്ചിത്രത്താഴിന് മുമ്പ് ഞാന്‍ അദ്ദേഹത്തിന്റെ ചില സിനിമകള്‍ കണ്ടിരുന്നു. കിരീടം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, ചിത്രം ഉള്‍പ്പെടെയുള്ള സിനിമകളാണ് ഞാന്‍ കണ്ടത്. ആ സിനിമകളൊക്കെ വളരെ ടച്ചിങ്ങായതാണ്. എനിക്ക് അദ്ദേഹത്തെ ആ സിനിമകളിലൂടെ ഒരുപാട് ഇഷ്ടമായി,’ ശ്രീധര്‍ പറഞ്ഞു.
Content Highlight: Actor Sridhar, Mahadevan In Manichithrathazhu Talks About Mohanlal Movies