കൊച്ചി: താന്‍ ആര്‍.എസ്.എസ് ശാഖയില്‍ പോയിരുന്നുവെന്ന വി. പ്രഭാകരന്റെ പ്രസ്താവന തള്ളി നടന്‍ ശ്രീനിവാസന്‍. മട്ടന്നൂര്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ശ്രീനിവാസന്‍ ശാഖയില്‍ പോയിരുന്നുവെന്നായിരുന്നു ‘അംബേദ്കറൈറ്റ് മുസ്‌ലീം ജീവിതം പോരാട്ടം’ എന്ന പുസ്തകത്തില്‍ വി പ്രഭാകരന്‍ എഴുതിയത്.
എന്നാല്‍ മട്ടന്നൂര്‍ കോളേജില്‍ പഠിക്കുമ്പോള്‍ തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.
‘അക്കാലത്ത് ഞാനൊരു മണ്ടനായിരുന്നു. കൂട്ടുകാര്‍ പറയുന്നതിനനുസരിച്ച് ചാടികളിച്ച കാലമാണിത്. ഇഷ്ടമുള്ള ആളുകള്‍ കെ.എസ്.യുവില്‍ ഉണ്ടായിരുന്നു. അപ്പോള്‍ അവരോടൊപ്പം കെ.എസ്.യുക്കാരനായി. അതുപോലെ എസ്.എഫ്.ഐ, എ.ബി.വി.പി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളിലും പോയി’, ശ്രീനിവാസന്‍ പറഞ്ഞു.
നേരത്തെ ട്വന്റി ട്വന്റിക്ക് പരസ്യ പിന്തുണ അറിയിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു. കേരളം ട്വന്റി ട്വന്റി മോഡല്‍ ആകണമെന്നും കേരളത്തില്‍ ട്വന്റി ട്വന്റി അധികാരത്തില്‍ എത്തുന്ന ഒരു ദിവസം വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സമ്പത്തില്ലാത്തവന്റെ കൈയ്യില്‍ അധികാരവും സമ്പത്തും ഒരുമിച്ച് വരുമ്പോള്‍ വഴിതെറ്റുകയാണെന്നും നിലവിലെ രാഷ്ട്രീയത്തില്‍ ഒരു പ്രതീക്ഷയുമില്ല അതിനാലാണ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക