| Sunday, 22nd January 2017, 2:00 pm

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്വേച്ഛാതിപധികളായി മാറി: ഇനി പ്രതീക്ഷയില്ലെന്നും ശ്രീനിവാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്വേച്ഛാതിപധികളായി മാറിക്കഴിഞ്ഞെന്നും അത്തരം രാഷ്ട്രീയത്തില്‍ തനിക്ക് ഒരു പ്രതീക്ഷയുമില്ലെന്നും നടന്‍ ശ്രീനിവാസന്‍

ആശയങ്ങള്‍ പരാജയപ്പെടുമ്പോഴാണ് പാര്‍ട്ടികള്‍ അക്രമത്തിലേക്ക് തിരിയുന്നത്. രാഷ്ട്രീയം പലര്‍ക്കും പണമുണ്ടാക്കാനുള്ള മാര്‍ഗമാണ്.

ഓരോ പാര്‍ട്ടികളും അവരുടെ അണികളെ സംരക്ഷിച്ചു നിര്‍ത്തുന്നുവെന്ന് ബോധ്യപ്പെടുത്താനാണ് പല കൊലപാതകങ്ങളും നടത്തുന്നത്. മനുഷ്യനെ പച്ചയ്ക്ക് കുത്തി കുത്തി കൊല്ലുന്ന മനോഭാവം വിദ്യാഭ്യാസം വളര്‍ത്തിയെടുക്കാത്തതിന്റെ പരിണിത ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ പലരും സമീപിച്ചിരുന്നതായും സജീവ രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.


രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികള്‍ നേതാക്കള്‍ മാത്രമാണെന്ന് നേരത്തെയും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.  പാവപ്പെട്ട അണികളെ വഴിതെറ്റിക്കുന്നത് നേതാക്കളാണെന്നും ഒരു നേതാവെങ്കിലും അണികളോട് കൊല്ലരുത് എന്ന് കര്‍ശനമായി ആര്‍ജവത്തോടെ പറഞ്ഞിട്ടുണ്ടോയെന്നും ശ്രീനിവാസന്‍ ചോദിച്ചിരുന്നു.

എല്ലാവരും വിചിത്രമായ ഭാഷയില്‍ കൊലപാതകങ്ങളെ ന്യായീകരിക്കുകയോ അല്ലെങ്കില്‍ എതിര്‍പാര്‍ട്ടിയുടെമേല്‍ ആരോപിക്കുകയോ ആണ് ചെയ്യുന്നത്. “അരുത്” എന്നോ “ഈ നരമേധം നിര്‍ത്തൂ” എന്നോ ഇവര്‍ പറയുന്നില്ല ഈ നേതാക്കള്‍ ഒരുതവണ പറഞ്ഞാല്‍ അന്നുതീരും ഈ അരുംകൊലകളെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more