| Sunday, 2nd April 2023, 2:18 pm

ആ വേദിയില്‍ വെച്ച് കെട്ടിപ്പിടിച്ച് ചുംബിച്ചപ്പോഴാണ്, ലാലിനെ കംപ്ലീറ്റ് ആക്ടറെന്ന് വിളിക്കുന്നത് വെറുതെയല്ലെന്ന് മനസിലായത്: ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സ്വഭാവങ്ങള്‍ വിരുദ്ധ ധ്രുവത്തില്‍ നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. അവരുടെ സ്വഭാവം എങ്ങനെ വിരുദ്ധമാണെന്നാണ് പറയുന്നതെന്നും അതിനെ കുറിച്ച് തനിക്കറിയില്ലെന്നുമാണ് ആ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ  മറുപടി.

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ എങ്ങനെ വിരുദ്ധമാണെന്നാണ് പറയുന്നത്. വിരുദ്ധ സ്വഭാവം എന്താണെന്ന്‌ എനിക്കും അറിയില്ലാ,’ ശ്രീനിവാസന്‍ പറഞ്ഞു.

അസുഖ ബാധിതനായി ആശുപത്രിയിലായിരുന്ന ശ്രീനിവാസന്‍ സുഖം പ്രാപിച്ചതിനുശേഷം മഴവില്‍ മനോരമയിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അവിടെ വെച്ച് മോഹന്‍ലാല്‍ അദ്ദേഹത്തെ കെട്ടിപിടിച്ച് കവിളില്‍ ചുംബിച്ചിരുന്നു. ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. അതിനെ കുറിച്ചും ശ്രീനിവാസന്‍ സംസാരിച്ചു.

‘മഴവില്‍ മനോരമയുടെ ഒരു ഫങ്ഷന് ഞാന്‍ പോയപ്പോള്‍ എന്നെ കണ്ട മോഹന്‍ലാല്‍ കെട്ടിപിടിച്ച് കവിളില്‍ ചുംബിച്ചു. അതിനെ കുറിച്ച് പത്രത്തിലെ ആളുകള്‍ ചോദിച്ചു എന്ത് തോന്നിയെന്ന്. മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടറെന്ന് വിളിക്കുന്നത് വെറുതയല്ലെന്ന് ഞാന്‍ പറഞ്ഞു(ചിരി).

മോഹന്‍ലാലുമായി പുതിയ സിനിമ ചെയ്യാന്‍ സാധ്യതയുണ്ട്. പക്ഷെ അതിന്റെ ആളുകള്‍ പറഞ്ഞു പുറത്ത് പറയെണ്ടെന്ന്‌. അതുകൊണ്ട് ഞാന്‍ പറയുന്നില്ല,’ ശ്രീനിവാസന്‍ പറഞ്ഞു.

content highlight: actor sreenivasan about his viral video with mohanlal

We use cookies to give you the best possible experience. Learn more