ദൈവത്തില്‍ വിശ്വസിക്കാന്‍ ദൈവങ്ങളൊന്നും തന്റെ മുന്നില്‍ വന്നിട്ടില്ലെന്ന് നടന്‍ ശ്രീനിവാസന്‍. ദൈവമുണ്ടോയെന്ന ചോദ്യത്തിന് ഒരു തത്വചിന്തകന്‍ കൊടുത്ത മറുപടി തനിക്ക് ഇഷ്ടമാണെന്നും ദൈവമില്ലാത്തതാണ് ദൈവത്തിന്റെ അന്തസിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
പലരും ഇല്ലാത്ത കാര്യങ്ങളൊക്കെ പറഞ്ഞ് ദൈവത്തെ എവിടെയോ നിര്‍ത്തിയിരിക്കുകയാണെന്നും അതുകൊണ്ട് ദൈവമില്ലാത്താതാണ് ദൈവത്തിന്റെ അന്തസിന് നല്ലതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”വിധിയില്‍ ഒന്നും വിശ്വസിക്കേണ്ട. വിധിയില്‍ വിശ്വസിച്ചില്ലെങ്കിലും സംഭവിക്കാനുള്ളത് സംഭവിച്ചു കൊണ്ടിരിക്കും. അതൊന്നും നമ്മള്‍ വിചാരിച്ച് വെച്ചിരിക്കുന്നത് പോലെയല്ല നടക്കുന്നത്.
കഥപറയുമ്പോള്‍ എന്ന സിനിമയില്‍ മമ്മൂട്ടി നിമിത്തങ്ങളെക്കുറിച്ചാണ് പറഞ്ഞത്. നിമിത്തങ്ങളാണ് അത് വിധിയാണോയെന്നൊന്നും എനിക്ക് അറിയില്ല. ഞാന്‍ ദൈവത്തിന്റെ ആളൊന്നുമല്ല.
ദൈവത്തില്‍ വിശ്വസിക്കാന്‍ ദൈവങ്ങളൊന്നും എന്റെ മുന്നില്‍ വന്നിട്ടില്ല. ഒരു തത്വചിന്തകന്‍ പറഞ്ഞിട്ടുണ്ട്, ദൈവമുണ്ടോ ഇല്ലയോ എന്നെനിക്ക് അറിയില്ല. ഇല്ലാതിരിക്കുന്നതാണ് ദൈവത്തിന്റെ അന്തസിന് നല്ലത്.
ഓരോ ആളുകള്‍ ഇല്ലാത്ത കാര്യങ്ങളൊക്കെ പറഞ്ഞിട്ട് ദൈവത്തെ എവിടെയോ നിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ട് അങ്ങനെ ഒരാള്‍ ഇല്ലാത്തതാണ് ദൈവത്തിന്റെ അന്തസിന് നല്ലത്,” ശ്രീനിവാസന്‍ പറഞ്ഞു.
content highlight: actor sreenivasan about god belief