| Thursday, 16th March 2023, 12:33 pm

ആ നടന്‍ വിശ്വസത്തിന്റെ പേരില്‍ നിര്‍മാതാവിന്റെ പൈസ കളഞ്ഞതിന് കണക്കില്ല: ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ നിന്നും പണമോ പ്രശസ്തിയോ ഉണ്ടായാല്‍ പുതിയ പല ഇഷ്ടങ്ങളും നടന്മാരിലും നടിമാരിലും ഉണ്ടാകുമെന്ന് നടന്‍ ശ്രീനിവാസന്‍. അനാവശ്യമായി ഇവര്‍ പണം ചിലവാക്കുമെന്നും പ്രൊഡ്യൂസറാണ് ഇതിനെല്ലാം വേണ്ടി കഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഒരു നടനോ നടിക്കോ ആവശ്യത്തില്‍ കൂടുതല്‍ പണമോ പ്രശസ്തിയോ ഉണ്ടായി കഴിഞ്ഞാല്‍ അവരില്‍ പുതിയ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടാകും. ഉണ്ടാകാന്‍ തുടങ്ങിയില്ലെങ്കില്‍ ഉണ്ടാക്കിയെടുക്കും.

ഉദാഹരണത്തിന്, ഒരു നടന്‍ കാറില്‍ ഒറ്റപ്പാലത്തിലൂടെ ഷൂട്ടിങ്ങിന് പോകുകയായിരുന്നു. പോകുന്ന വഴിക്ക് ഒരു ചക്ക കണ്ടു. ആ ചക്ക എന്തു വിലകൊടുത്തും വീട്ടുകാരുടെ കയ്യില്‍ നിന്ന് വാങ്ങണമെന്ന് ആ നടന്‍ പറഞ്ഞു.

പിന്നീട് വിലകൂടിയ കാറില്‍ ചക്ക അദ്ദേഹത്തിന്റെ വീട് വരെ കൊണ്ടുപോയി. അതിന് വേണ്ടി വന്ന കാശെല്ലാം ചിലവാക്കിയത് പ്രൊഡ്യൂസര്‍ തന്നെയാണ്. വേറെയൊരു നടനുണ്ട്. വില കൂടിയ വലിയ ബ്രാന്‍ഡിന്റെ കാറില്‍ യാത്ര ചെയ്താല്‍ പടം ഓടുമെന്നാണ് അദ്ദേഹത്തിന്റെ വിചാരം.

വില കൂടിയ ഈ കാറിന് വേണ്ടി എട്ടായിരം രൂപ വരെ പ്രൊഡ്യൂസര്‍ ചിലവാക്കി. ഇത്തരത്തില്‍ നിരവധി നടന്മാരും നടിമാരുമുണ്ട്. ഇതിനെല്ലാം പാവം പ്രൊഡ്യൂസര്‍ നിന്ന് കൊടുക്കണം,” ശ്രീനിവാസന്‍ പറഞ്ഞു.

കീടമാണ് അവസാനം പുറത്തിറങ്ങിയ ശ്രീനിവാസന്‍ ചിത്രം. ബാലന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിച്ചത്. രജിഷ വിജയന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം രാഹുല്‍ റിജി നായരാണ് സംവിധാനം ചെയ്തത്.

content highlight: actor sreenivasan about actors

We use cookies to give you the best possible experience. Learn more