2013ല്‍ പുറത്തിറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തിലാണ് ആദ്യമായിട്ട് സൗബിന്‍ ഷഹീര്‍ ക്യാരക്ടര്‍ റോള്‍ ചെയ്യുന്നത്. എന്നാല്‍ അതിനു മുമ്പ് തന്നെ ചില സിനിമകളില്‍ തന്റെ സാന്നിധ്യമുണ്ടെന്ന് പറയുകയാണ് സൗബിന്‍.
2005ല്‍ പുറത്തിറങ്ങിയ പാണ്ടിപ്പടയില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും അതിലെ അവസാന ഭാഗത്ത് വരുന്ന മയിലിന്റെ വേഷത്തില്‍ ചിത്രത്തില്‍ കാണിക്കുന്നത് തന്നെയാണെന്നും സൗബിന്‍ പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൗബിന്‍ ഇക്കാര്യം പറഞ്ഞത്.
”അന്നയും റസൂലിലുമാണ് ഞാന്‍ ആദ്യമായിട്ട് ക്യാരക്ടര്‍ റോള്‍ ചെയ്യുന്നത്. അതിനു മുമ്പും ചില സിനിമകളില്‍ ഞാന്‍ ഉണ്ട്. പാണ്ടിപട സിനിമ അസിസ്റ്റ് ചെയ്യുന്ന സമയത്ത് അതില്‍ ഏറ്റവും ഒടുവില്‍ ഒരു സീനുണ്ട്.
ഹനീഫിക്ക ഒരു മയിലിനോട് സംസാരിക്കുന്ന സീനുണ്ടല്ലോ. അതില്‍ ആ മയില്‍ തലപൊക്കി കാണിക്കുന്നുണ്ട്. ആ മയില്‍ ഞാനാണ്. അത് കഴിഞ്ഞ് ആ മയില്‍ ഇങ്ങനെ ഉടുപ്പ് ഒന്നുമില്ലാതെ കിടക്കുന്നുണ്ട് അതും ചെയ്തത് ഞാനാണ്.
പിന്നെ ഹനീഫിക്ക മയിലിന്റെ മുഖം വെക്കുന്നതെ കാണിച്ചിട്ടുള്ളു. പിന്നെ സിനിമയില്‍ മൊത്തം ഓടി നടക്കുന്ന മയില്‍ ഞാനാണ്. അതൊന്നും കാണുന്നവര്‍ക്ക് അറിയില്ലല്ലോ. അന്നാണ് എനിക്ക് മനസിലായത് ഇതൊക്കെ ഇട്ട് കളിക്കുന്നവരുടെ അവസ്ഥ. അത്രയും ചൂടാണ് അതിനുള്ളില്‍.
പക്ഷെ ആ സമയത്ത് എനിക്ക് ഇഷ്ടമായിരുന്നു. വെറുതെ എല്ലാവരുടെയും ഇടയിലൂടെ ഓടിക്കളിക്കാലോ. കാണുന്ന പ്രേക്ഷകര്‍ക്ക് അത് മനസിലാവില്ല. ആ ഡ്രസ് ഒക്കെ ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും സിനിമയില്‍ ഞാന്‍ ഉണ്ട്,” സൗബിന്‍ പറഞ്ഞു.
content highligt: actor soubin shahir about pandippada movie