മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് സൂരജ് തേലക്കാട്. കോമഡി താരമായി സിനിമയില്‍ തിളങ്ങിയ അദ്ദേഹത്തെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25.
2019ല്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ റോബോര്‍ട്ട് ആയാണ് സൂരജ് എത്തിയത്. ഒരു സിനിമയുടെ മുഴുവന്‍ സമയവും റോബോര്‍ട്ടായി നിന്ന സൂരജിന്റെ പ്രകടനത്തെ സിനിമാ ലോകം മുഴുവന്‍ അഭിനന്ദിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുതിയൊരു വാര്‍ത്തയുമായാണ് സൂരജ് എത്തിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് സൂരജ് എന്ന തന്റെ യു ട്യൂബ് ചാനലില്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹീറോ വെബ് സീരീസിന്റെ വിശേഷങ്ങളാണ് താരം പങ്കു വെക്കുന്നത്.
ഡ്യൂപ്പര്‍മാന്‍ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസില്‍ പ്രധാന കഥാപാത്രമായി എത്തുന്നതും സൂരജ്് തന്നെയാണ്. സത്യജിത് സത്യന്‍ സംവിധാനം ചെയ്തിരിക്കുന്ന വെബ് സീരീസ് സൂപ്പര്‍ ഹീറോ സ്പൂഫ് ഗണത്തില്‍ പെടുന്നതാണ്.
തനി നാടന്‍ ശൈലിയില്‍ എല്ലാ അമാനുഷിക ശക്തിയുമുളള ഒരു വ്യക്തിയാണ് ഡ്യൂപ്പര്‍മാന്‍.
‘പുട്ടും കടലയുമാണ് ഡ്യൂപ്പര്‍മാന്റെ ഇഷ്ട ഭക്ഷണം. സാധാരണ മനുഷ്യന്റെ എല്ലാവിധ വികാര വിചാരങ്ങളും ഉളള ഡ്യൂപ്പര്‍മാന്‍ ചിലപ്പോള്‍ നിങ്ങളെ രക്ഷിക്കും. അത്ഭുതപ്പെടുത്തും. അറിവ് നല്‍കും. തന്റെ സ്യൂട്ട് ഒരിക്കലും ഉപേക്ഷിക്കാതെ ധരിക്കുന്ന ഡ്യൂപ്പര്‍മാന്‍ എപ്പോഴും ജാഗരൂകനായിരിക്കും, ‘ സംവിധായകന്‍ സത്യജിത് സത്യന്‍ പറഞ്ഞു.
കൊറോണക്കാലത്ത് എല്ലാവരും പ്രതിസന്ധിയിലായ സമയത്താണ് എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യണമല്ലോ എന്ന് വിചാരിച്ചതെന്ന് സൂരജ് പറഞ്ഞു. ഈ കാലത്തെ എങ്ങനെയെങ്കിലും അതിജിവിക്കണം എന്ന് ചിന്തിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു.
സുഹൃത്തുക്കളോടൊപ്പം സര്‍ഗാത്മഗതയ്ക്കായി ഒരിടം എന്ന തോന്നലില്‍ നിന്നുമാണ് തന്റെ യു ട്യൂബ് ചാനല്‍ പിറന്നതെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.
‘എന്റെ പേരാണ് യു ട്യൂബ് ചാനലിന് എന്നു കരുതി എന്റെ ജീവിതം കാണിച്ച് ബോറടിപ്പിക്കില്ല. ഉപകാരപ്രദമായ കാര്യങ്ങളായിരിക്കും ഞാനും എന്റെ സുഹൃത്തുക്കളും മറ്റുളളവരിലേക്ക്് എത്തിക്കുക’ സൂരജ് പ്രതികരിച്ചു.
ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്ത നാന്‍സി റാണി എന്ന ചിത്രമാണ് സൂരജിന്റെ ഏറ്റവും പുതിയ സിനിമ.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Sooraj Thelakkad new Youtube Channel and First Superhero Series