| Sunday, 23rd October 2022, 8:45 pm

ഇതെന്താ കള്ളന്‍ കേറാതിരിക്കാനാണോ?, അവര്‍ പറഞ്ഞ മറുപടി കേട്ട് ഷൂട്ട് കഴിഞ്ഞ് പോകുന്നവരെ പേടിച്ച് വിറച്ച് നില്‍ക്കേണ്ടി വന്നു: സോഹന്‍ സീനുലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, സംവിധായകന്‍ എം.എ. നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാരത സര്‍ക്കസ്.

ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സോഹന്‍. ലൊക്കേഷനില്‍ ഇടക്കിടക്ക് ആനവരുമെന്നും ആനപ്പേടിയോടെയാണ് ഷൂട്ടിങ് തുടര്‍ന്നതെന്നും സോഹന്‍ പറഞ്ഞു. ആന തെങ്ങ് മറിച്ചിടാതിരിക്കാന്‍ തെങ്ങിന്റെ മുകളില്‍ നിറയെ മുള്ളുകമ്പി ചുറ്റി വെച്ചിട്ടുണ്ടെന്നും മൈല്‍ സ്‌റ്റോണ്‍ മേക്കേഴിസിനോട് അദ്ദേഹം പറഞ്ഞു.

”ലൊക്കേഷനില്‍ ഇടക്കിടക്ക് ആന വരും. ഇവരെന്നെ കളിയാക്കും ആനയെ ഇത്രപേടിയാണോയെന്ന് ചോദിച്ചിട്ട്. ബിനു വണ്ടിയെടുത്ത് പോകുമ്പോള്‍ ഒരാള്‍ വന്ന് പറഞ്ഞു റൈറ്റിലേക്കാണോ പോകേണ്ടത് അതിലെ ആന വരുന്നുണ്ട് അങ്ങോട്ട് പോവല്ലെയെന്ന്.

ബിനുവിന് ലെഫ്റ്റിലേക്കാണ് പോകേണ്ടത് പക്ഷേ എന്താണെന്ന് അറിയില്ല അവന്‍ നേരെ റെറ്റിലേക്ക് പോയി. ഇവന് ആനയെ കാണുന്നത് ഭയങ്കര പേടിയാണ്. അവിടെ നിറച്ച് ആനയാണ്. ലൊക്കേഷനില്‍ റേഞ്ചില്ല. കോള്‍ ചെയ്യാന്‍ വേണ്ടി ലഞ്ച് ബ്രേക്കിനാണ് ഞങ്ങള്‍ പുറത്തേക്ക് വരുക.

അവിടെ നിന്ന് നാലു കിലോ മീറ്റര്‍ പോയാലാണ് റേഞ്ച് കിട്ടുള്ളു. പോകുന്ന വഴിക്ക് എല്ലാം ആന വരും. പക്ഷേ ഫോണ്‍ ചെയ്യേണ്ടത് കൊണ്ട് റിസ്‌ക്ക് എടുത്ത് ഇറങ്ങും. അവിടെ എത്തിക്കഴിഞ്ഞാല്‍ ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങില്ല. വണ്ടിയിലും റേഞ്ച് കിട്ടും. ബിനു വണ്ടിയെല്ലാം ഓഫാക്കി കാട്ടില്‍ കുറച്ചൂടെ മൂന്നോട്ട് പോയി വിളിക്കും.

ഞാന്‍ വണ്ടിയില്‍ ഇരിക്കും ആന വരുമെന്ന കാര്യം എന്തായാലും ഉറപ്പാണ്. പക്ഷേ വണ്ടിയുടെ ഉള്ളില്‍ കുറച്ചൂടെ സേഫായിരിക്കുമല്ലോയെന്ന് വിചാരിച്ചിട്ടാണ് അതില്‍ നില്‍ക്കുന്നത്. ബിനു ഞാന്‍ ഇറങ്ങുമെന്ന് വിചാരിച്ചിട്ട് വണ്ടി ഓഫ് ചെയ്താണ് പോകുക. പേടിച്ച് വെട്ടിയാണ് ഞാന്‍ വണ്ടിയില്‍ ഇരിക്കുന്നത്(ചിരി). അതിലൂടെ എനിക്ക് ആനപ്പേടിയാണെന്ന് എല്ലാവരും മനസിലാക്കി.

ആനയെ ഭയങ്കര ഇഷ്ടമാണ് പക്ഷേ ഒടുക്കത്തെ ആനപ്പേടിയാണ്. ഞങ്ങള്‍ ഷൂട്ട് കഴിഞ്ഞ് രാത്രി പോകുമ്പോഴും വരുമ്പോളും വഴിയില്‍ ആനയുണ്ടാകും. ആനശല്യം കാരണം ഫോറസ്റ്റ്കാര്‍ ഞങ്ങള്‍ക്ക് എക്‌സ്‌കോട്ട് വന്നിട്ട് വരെ പോകേണ്ടി വന്നിട്ടുണ്ട്.

ആക്ടര്‍ക്ക് ആക്ടറെ കാര്യം മാത്രം നോക്കിയാല്‍ മതി. എനിക്ക് അങ്ങനെയല്ലലോ ഡയറക്ടറായിപ്പോയില്ലെ എല്ലാവരെ കാര്യവും നോക്കണ്ടെ. ആന മാത്രമല്ല പുലിയും മറ്റ് മൃഗങ്ങളെല്ലാമുണ്ട് ലൊക്കേഷന്‍ പരിസരത്ത്. ലൊക്കേഷനിലെ തെങ്ങിലെല്ലാം മുള്ളുകമ്പി ചുറ്റി വെച്ചിട്ടുണ്ട്. ആന വന്ന് പിടിച്ച് മറിച്ചിടാതിരിക്കാന്‍. വന്നപ്പോള്‍ എല്ലാവരും പറഞ്ഞത് കള്ളന്‍ കേറാതിരിക്കാനായിരിക്കുമെന്നാണ്. അവിടത്തെ വാച്ചറാണ് പറഞ്ഞത് കള്ളനല്ല ആനക്കാണെന്ന്. പിന്നെ ഷൂട്ട് കഴിഞ്ഞ് പോകുന്നവരെ എല്ലാവരും പേടിച്ച് വിറച്ച് നില്‍ക്കേണ്ടി വന്നു,” സോഹന്‍ പറഞ്ഞു.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മുഹാദ് വെമ്പായത്തിന്റേതാണ്. സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, പ്രജോദ് കലാഭവന്‍, സുനില്‍ സുഖദ, ജയകൃഷ്ണന്‍, ഷാജു നവോദയ, ആരാധ്യ ആന്‍, മേഘാ തോമസ്, ആഭിജ, ദിവ്യാ നായര്‍, മീരാ നായര്‍, സരിത കുക്ക, അനു നായര്‍, ജോളി ചിറയത്ത്, ലാലി പി.എം. തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.

content highlight: actor sinu mohanlal shares barat circus movie location experience

We use cookies to give you the best possible experience. Learn more