തൊണ്ടയില്‍ അണുബാധ, ചിമ്പുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,
ചെന്നൈ: തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് നടന്‍ ചിമ്പുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് ബാധ സംശയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിദഗ്ധ പരിശോധനയില്‍ കൊവിഡ് ബാധിച്ചിട്ടില്ലെന്നും വൈറല്‍ ഫീവര്‍ മാത്രമാണെന്നും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് താരത്തെ ഡിസ്ചാര്‍ജ് ചെയ്തു. വീട്ടില്‍ വിശ്രമിക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
താരത്തിന് വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസകളുമായി സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരാണ് എത്തിയത്.
ചിമ്പു സുരക്ഷിതനാണെന്നും സുഖം പ്രാപിക്കുന്നുണ്ടെന്നും സുഹൃത് കൂടിയായ മഹത് രാഘവേന്ദ്ര ട്വീറ്റ് ചെയ്തു.
, ”എല്ലാ സുഹൃത്തുക്കള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി! അവന്‍ സുരക്ഷിതനാണ് സുരക്ഷിതനുമാണ്, വീട്ടിലേക്ക് മടങ്ങി, അതൊരു വൈറല്‍ അണുബാധ മാത്രമായിരുന്നു! വിഷമിക്കേണ്ട കാര്യമില്ല..’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ‘വേണ്ടു തനിന്തതു കാട്’ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.