മമ്മൂട്ടിയുടെ ജീവിതത്തിലെ പല കാര്യങ്ങളും താന്‍ ഫോളോ ചെയ്യാറുണ്ടെന്ന് നടന്‍ സിദ്ദീഖ്. മമ്മൂട്ടിയുടെ ജീവിതത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തരാറുണ്ടെന്നും സിദ്ദീഖ് പറഞ്ഞു.
സിനിമ നന്നായി എന്നൊന്നും കണ്ടാല്‍ മമ്മൂട്ടി പറയാറില്ലെന്നും പകരം അഭിമുഖങ്ങളില്‍ ചെന്ന് താന്‍ പറയുന്ന കാര്യങ്ങളിലുള്ള തെറ്റുകളാണ് പറഞ്ഞു തരുകയെന്നും സിദ്ദീഖ് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”മമ്മൂക്കയുടെ അടുത്ത് നിന്ന് ഒരു പാഠമല്ല, ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ട്. നമ്മള്‍ സ്വയം പഠിക്കുന്നത് മാത്രമല്ല. അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ നമുക്ക് പറഞ്ഞ് തരും.
ഞാന്‍ ഇപ്പോള്‍ മമ്മൂക്കയെ കണ്ടാല്‍ എന്റെ പുതിയ ചിത്രമായ കൊറോണ പേപ്പേഴ്‌സില്‍ ഞാന്‍ കലക്കിയെന്നൊന്നും അല്ല പറയുക.
‘നീ എന്താ ആ ഇന്റര്‍വ്യൂയില്‍ ചെന്ന് അങ്ങനെ പറഞ്ഞത്? അവിടെയും ഇവിടെയും ചെന്ന് അങ്ങനെയൊന്നും പറയരുത്. അങ്ങനെ പറഞ്ഞാല്‍ നിന്നോട് ആളുകള്‍ക്ക് വെറുപ്പ് വരും’ മമ്മൂക്ക എപ്പോഴും അങ്ങനെയാണ് പറയുക.
നമ്മളെ എപ്പോഴും കറക്ട് ചെയ്യുകയാണ് ചെയ്യുക. അദ്ദേഹം പറയുന്ന കാര്യങ്ങളെല്ലാം നൂറ് ശതമാനം ശരിയും ആയിരിക്കും. അദ്ദേഹത്തിന്റെ ഡിഗിനിറ്റിയും ചെയ്യുന്ന കാര്യങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വവുമാണ് ഞാന്‍ ഫോളോ ചെയ്യുന്നത്,” സിദ്ദീഖ് പറഞ്ഞു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്‌സാണ് സിദ്ദീഖിന്റെ പുതിയ ചിത്രം. ഷൈന്‍ ടോം ചാക്കോ, ഷെയ്ന്‍ നിഗം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
content highlight: actor sidhique about mammooty