ചെന്നൈ: റാഫേല്‍ യുദ്ധവിമാന കരാര്‍ റിലയന്‍സിന് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതു പ്രകാരമാണെന്ന ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കു പിന്നാലെ കേന്ദ്രസര്‍ക്കാറിനെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ്.
ഫ്രഞ്ച് മുന്‍ പ്രസിഡന്റ് അര്‍ബന്‍ നക്‌സലോ അതോ ജിഹാദിയോ അതോ വത്തിക്കാന്‍ ഫണ്ടുനല്‍കുന്നവരോ ആണെന്ന് എത്രയും പെട്ടെന്ന് സ്ഥിരീകരിക്കില്ലെയെന്നു പറഞ്ഞാണ് സിദ്ധാര്‍ത്ഥിന്റെ പരിഹാസം.
” ഫ്രഞ്ച് മുന്‍ പ്രസിഡന്റ് അര്‍ബന്‍ നക്‌സലോ ജിഹാദിയോ വത്തിക്കാന്‍ ഫണ്ട് നല്‍കുന്നവരോ ആണെന്ന് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് സ്ഥിരീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇടവേളയില്‍ അല്പം പോപ്‌കോണ്‍ കഴിക്കാം. ഫ്രഞ്ച് പിക്ചര്‍ അബി ബാക്കി ഹെ” എന്നാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
സംഘപരിവാര്‍ വിരുദ്ധ പക്ഷത്തുനില്‍ക്കുന്നവരെ അര്‍ബന്‍ നക്‌സലാക്കിയും ജിഹാദിയാക്കിയും ചിത്രീകരിക്കുന്ന കേന്ദ്രനിലപാടിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സിദ്ധാര്‍ത്ഥിന്റെ പോസ്റ്റ്.
ഇന്നലെ ഫ്രാന്‍സിലെ ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഇന്ത്യയാണെന്ന് ഹോളണ്ട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.