ചെന്നൈ: തകര്‍ക്കലിന്റെയും ശ്രദ്ധതിരിക്കലിന്റെയും ആശാന്റെ കൈകളിലാണ് ഇന്ത്യയെന്ന്‍ നടന്‍ സിദ്ധാര്‍ത്ഥ്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിയോട് പ്രതികരിച്ചുകൊണ്ടുള്ള ട്വിറ്റിലാണ് സിദ്ധാര്‍ത്ഥ് ഇങ്ങനെ പറഞ്ഞത്.
‘ശ്രദ്ധതിരിക്കലിന്റെയും തകര്‍ക്കലിന്റെയും ആശാന്റെ കൈകളിലാണ് ഇന്ത്യ. അവര്‍ രണ്ടുകാര്യത്തിലും ആശാന്മാരാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയാവുന്നവരാണെന്നും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.’ എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചത്.
ട്വീറ്റിനു പിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ സിദ്ധാര്‍ത്ഥിനെതിരെ ആക്രമണവുമായി രംഗത്തെത്തിയിട്ടുണ്ട്. അടുത്തതായി താങ്കളെയാണ് പിടിച്ച് അകത്തിടാന്‍ പോകുന്നതെന്ന് ചിലര്‍ ഭീഷണിപ്പെടുത്തുന്നുമുണ്ട്.