ചെന്നൈ:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സിന്ധാര്‍ഥ്. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യ വിട്ടു പോകേണ്ടി വരില്ലെന്ന് ഉറപ്പു നല്‍കിക്കൊണ്ട് കൊല്‍ക്കത്തയില്‍ അമിത്ഷാ നടത്തിയ പ്രംസംഗത്തിനെതിരെയാണ് സിദ്ധാര്‍ഥ് രംഗത്ത് വന്നിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അമിത് ഷാ നടത്തിയ പ്രസംഗത്തിന്റെ ഭാഗം ഷെയര്‍ ചെയ്തു കൊണ്ടാണ് സിദ്ധാര്‍ഥ് വിമര്‍ശനമുന്നയിക്കുന്നത്.
‘ഈ ഹോം മോണ്‍സ്റ്റര്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്. മുസ്ലീംങ്ങളായ അഭയാര്‍ഥികളെ മാത്രം രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമല്ലേ? ഇവിടെ എന്താണ് നടക്കുന്നത്? എല്ലാവരും കാണ്‍കെ വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍…’സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.
കൊല്‍ക്കത്തയിലെ ബി.ജെ.പി റാലിയില്‍ സംസാരിക്കെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബംഗാളില്‍ എന്‍.ആര്‍.സി നടപ്പാക്കാന്‍അനുവദിക്കില്ലെന്ന മമത ബാനര്‍ജിയുടെ പ്രസ്താവനയെയും അമിത് ഷാ വെല്ലുവിളിച്ചു. ബംഗാളില്‍ എന്‍.ആര്‍.സി നചപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് മമത പറയുന്നത്. എന്നാല്‍ ഞാന്‍ പറയുന്നു ഒറ്റനുഴഞ്ഞുകയറ്റക്കാരനെപ്പോലും ഇന്ത്യയില്‍ നില്‍ക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ എല്ലാവരെയും പുറത്താക്കും.’ അമിത് ഷാ പറഞ്ഞു.