| Wednesday, 27th September 2023, 4:15 pm

ഫോര്‍ട്ട് കൊച്ചിയിലൊക്കെ പോകുമ്പോള്‍ പ്രൈവസിയൊന്നും ഉണ്ടാവില്ല; കേരളത്തിലെ ആരാധകരെ കുറിച്ച് സിദ്ധാര്‍ത്ഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിലെ തന്റെ ആരാധകരെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്. കേരളത്തില്‍ വരുമ്പോഴെല്ലാം രസകരമായ ഫാന്‍ മൊമെന്റുകള്‍ ഉണ്ടാകാറുണ്ടെന്നും പലപ്പോഴും ഫോര്‍ട്ട് കൊച്ചിയിലൊക്കെ പോകുമ്പോള്‍ പ്രൈവസിയൊന്നും ഉണ്ടാവില്ലെന്നുമാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.

എങ്കിലും താന്‍ അതെല്ലാം ആസ്വാദിക്കാറുണ്ടെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിനു നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു. ചിറ്റ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം.

കൊച്ചി എപ്പോഴും ആരാധക നിമിഷങ്ങളാല്‍ നിറഞ്ഞതാണ്. ഫോര്‍ട്ട് കൊച്ചിയിലൊക്കെ പോകുമ്പോള്‍ യാതൊരുവിധ പ്രൈവസിയും ഉണ്ടാവില്ല. ചുറ്റും ആരാധകരൊക്കെ വരും. എനിക്ക് അത് ഇഷ്ടവുമാണ്.

അവര്‍ എന്റെ ആരാധകരാണ്. എന്റെ വര്‍ക്ക് അവര്‍ക്കിഷ്ടമാണ്. എന്റെ വര്‍ക്ക് സ്‌ക്രീനില്‍ കണ്ട് ഇഷ്ടപ്പെട്ടവരാണ് അവരില്‍ ഓരോരുത്തരും.
എന്നിലെ നടനെ മാത്രമല്ല ഞാന്‍ എന്ന വ്യക്തിയേയും അവര്‍ ഇഷ്ടപ്പെടുന്നുണ്ട്.

ശരിക്കും പറഞ്ഞാല്‍ കേരളത്തിലെ ആളുകള്‍ എന്നെ കൂടുതലും വ്യക്തിപരമായാണ് ഇഷ്ടപ്പെടുന്നത്. ഞാന്‍ സംസാരിക്കുന്നതും ചിന്തിക്കുന്നതും അവര്‍ ഇഷ്ടപ്പെടുന്നു. ആ രീതിയില്‍ എന്റെയും അവരുടെയും കാഴ്ച്ചകള്‍ ഒന്നായിരിക്കാം, സിദ്ധാര്‍ത്ഥ് പറഞ്ഞു.

ബോയ്സ് എന്ന സിനിമ മുതലേ കേരളത്തില്‍ തനിക്ക് ആരാധകരുണ്ടെന്നും ഇപ്പോള്‍ തന്റെ കൂടെ അഭിനയിക്കുന്ന നായികമാര്‍ ബോയ്സ് സിനിമ ഇറങ്ങുമ്പോള്‍ കുഞ്ഞായിരുന്നെന്നും നടന്‍ തമാശയായി പറഞ്ഞു.

‘എന്നെ നടനാക്കിയ സിനിമയാണ് ബോയ്സ്. ബോയ്‌സിനെ കുറിച്ചോര്‍ക്കുമ്പോള്‍ രണ്ട് പോസിറ്റീവ് കാര്യമാണ് എനിക്ക് പറയാനുള്ളത്. ഒന്ന് ശങ്കര്‍ സാറിന്റെ ഇരുപത് വര്‍ഷം മുമ്പ് വന്ന സിനിമ ഇപ്പോഴും ആളുകള്‍ സംസാരിക്കുന്നുണ്ട് എന്നുള്ളത്. രണ്ടാമത്തേത് ഇരുപത് വര്‍ഷം മുമ്പ് വന്ന പയ്യന്‍ ഇപ്പോഴും നടനായിരിക്കുന്നു എന്നുള്ളതും.

ചിറ്റ എന്ന സിനിമയിലെ നായികമാരായ നിമിഷയും അഞ്ജലിയും കുട്ടിക്കാലത്ത് അവര്‍ക്ക് തന്നോടുള്ള ആരാധനയെ പറ്റി പറയുമെന്നും ബോയ്സ് വരുമ്പോള്‍ ഇവരുടെ പ്രായം ഇത്രയായിരുന്നു എന്ന് പറയാന്‍ തുടങ്ങുമ്പോള്‍ താന്‍ വേണ്ടെന്ന് പറയുമെന്നുമായിരുന്നു സിദ്ധാര്‍ത്ഥ് തമാശരൂപേണ പറഞ്ഞത്.

ബോയ്‌സ് ഇറങ്ങുമ്പോള്‍ എന്റെ വയസ് ഇത്രയായിരുന്നു എന്ന് പറയാന്‍ തുടങ്ങുമ്പോഴേക്കും അത് ഞാന്‍ ചോദിച്ചിട്ടില്ലെന്നും എനിക്ക് കേള്‍ക്കേണ്ടന്നും പറയും (ചിരി).

മലയാളികള്‍ അന്നും ഇന്നും തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും തുടര്‍ന്നും അവരുടെ പിന്തുണ ആഗ്രഹിക്കുന്നുണ്ടെന്നും സിദ്ധാര്‍ത്ഥ് അഭിമുഖത്തില്‍ പറഞ്ഞു.

ഈ മാസം 28 ന് റിലീസ് ചെയുന്ന ചിറ്റ എന്ന സിനിമയില്‍ മലയാളത്തിലെ നടിമാരായ നിമിഷ സജയനും അഞ്ജലിയുമാണ് നായികമാരായി എത്തുന്നത്.

Content Highlight: Actor Sidharth about Kerala Fans

Latest Stories

We use cookies to give you the best possible experience. Learn more