രാജ്യത്തെ സര്‍ക്കാരിനെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടില്ലേ എന്ന ചോദ്യത്തിന് തന്റെ നിലപാട് വ്യക്തമാക്കി നടന്‍ സിദ്ധാര്‍ത്ഥ്. മിണ്ടാതിരുന്നാലേ സിനിമ ലഭിക്കുകയുള്ളൂ എന്നെങ്കില്‍ എനിക്കാ സിനിമ വേണ്ട എന്നതാണ് ആ ചോദ്യത്തിനുള്ള തന്റെ മറുപടിയെന്നാണ് സിദ്ധാര്‍ത്ഥിന്റെ പ്രതികരണം. ടൈംസ്് ഓഫ് ഇന്ത്യയോടാണ് സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘മിണ്ടാതിരുന്നാലേ സിനിമ ലഭിക്കുകയുള്ളൂ എന്നെങ്കില്‍ എനിക്കാ സിനിമ വേണ്ട. ഞാനൊരു 21കാരനല്ല. അത് കൊണ്ട് തന്നെ അധികം സംസാരിക്കുന്ന ഒരു കുട്ടി എന്ന് ആരെങ്കിലും വിളിക്കുന്നതിനെ ഞാന്‍ ഭയപ്പെടുന്നില്ല. ഇപ്പോള്‍ ഞാന്‍ സംസാരിച്ചില്ലെങ്കില്‍ എനിക്ക് കുറ്റബോധം തോന്നും. രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭാഗ്യവശാല്‍ ദൈവവും ഈ രാജ്യവും എനിക്ക് ഒരുപാട് നല്‍കിയിട്ടുണ്ട്. അത്രയധികം പ്രിവിലേജുകളുള്ള എന്നെപ്പോലെ ഒരാള്‍ സംസാരിച്ചില്ലെങ്കില്‍ പിന്നെ ഈ രാജ്യത്തിന്റെ അവസ്ഥ എന്താകും?. ഒരാളുടെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് ഞാനാര്‍ക്കും ക്ലാസെടുത്ത് കൊടുക്കുന്നില്ല. പക്ഷെ എനിക്ക് ഇങ്ങനെയല്ലാതെ ജീവിക്കാനും അറിയില്ല. ഇത്രയും നാള്‍ ആ കാരണം കൊണ്ട് എനിക്കെന്റെ തൊഴിലില്‍ യാതൊരു പ്രശ്‌നവും നേരിടേണ്ടി വന്നിട്ടില്ല. ഇനി അങ്ങനെ സംഭവിക്കും എന്നും ഞാന്‍ കരുതുന്നില്ല. കാരണം അങ്ങനെയല്ല എനിക്കെന്റെ സിനിമകള്‍ ഇതുവരെ ലഭിച്ചിട്ടുള്ളത്. എന്തെങ്കിലും വിട്ടുവീഴ്ചകള്‍ നടത്തി ജോലി നേടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍, ഞാന്‍ പറഞ്ഞേനെ, കാര്യങ്ങള്‍ നന്നായി പോകുന്നു, പിന്നെന്തിനാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്ന്’ സിദ്ധാര്‍ത്ഥ് പറഞ്ഞു.
കോളേജില്‍ പഠിക്കുന്ന കാലത്തും ഇങ്ങനെ തന്നെയായിരുന്നു താനെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ഏതാനും മാസങ്ങളായി തനിക്ക് പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല. ഓരോ ദിവസവും നമ്മുടെ രക്തം തിളപ്പിക്കുന്ന എന്തെങ്കിലും സംഭവിക്കുകയും നമ്മള്‍ വളര്‍ന്ന ഇന്ത്യയില്‍ ഇത് സംഭവിക്കുന്നുവെന്ന് വിശ്വസിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു ഇരുണ്ട കാലഘട്ടത്തിലാണ് നാം ജിവിക്കുന്നതെന്നത് എന്ന് നിര്‍ഭാഗ്യകരമാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തമിഴ്നാട്ടില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിദ്ധാര്‍ത്ഥ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു. ലോക്സഭാംഗമായ തോള്‍ തിരുമാളവന്‍, ടി.എം കൃഷ്ണ, നിത്യാനന്ദ് ജയറാം എന്നിവര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസിന്റെ വിലക്ക് ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചെന്ന് ആരോപിച്ചാണ് കേസ്. മദ്രാസ് ഐഐടി, മദ്രാസ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.