താന്‍ സുരേഷ് ഗോപിയോട് ദേഷ്യപ്പെടാറുള്ളത് സിനിമയില്‍ നിന്ന് ഇടക്ക് വിട്ടു നില്‍ക്കുന്നതിനെ കുറിച്ച് പറയുമ്പോഴാണെന്ന് നടന്‍ സിദ്ദീഖ്. സുരേഷ് ഗോപി എപ്പോഴും കൂടുതല്‍ സിനിമകള്‍ ചെയ്യണമെന്നും എങ്കില്‍ മാത്രമേ തനിക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയും സിദ്ദീഖും ഒരുപാട് കാലത്തിന് ശേഷം വീണ്ടും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ‘ഗരുഡന്‍’. സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തുന്ന സിനിമയാണിത്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതിയ സിനിമ അരുണ്‍ വര്‍മയാണ് സംവിധാനം ചെയ്യുന്നത്. ഈ സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ദീഖ്.
‘ഒരുപാട് കാലത്തിന് ശേഷമാണ് ‘ഗരുഡന്‍’ സിനിമയിലൂടെ സുരേഷിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നത്. ഇതിന് മുമ്പ് അവസാനമായി ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമ ‘ബഡാ ദോസ്ത്’ ആണെന്ന് തോന്നുന്നു.
ഉടനെ സുരേഷ് ഗോപി ഇടക്ക് കയറി കൗണ്ടറടിച്ചു, ‘ബഡാ ദോസ്ത് സിനിമയില്‍ ഓടിച്ചിട്ട് അടി വാങ്ങാന്‍ എനിക്ക് ഇങ്ങോട്ട് കാശ് തന്നയാളാണ്. കാരണം അതിന്റെ പ്രൊഡ്യൂസര്‍ ഇവനായിരുന്നു.’
‘ഞാനും സുരേഷും ഏകദേശം ഒരേ സമയത്ത് സിനിമയില്‍ വന്നവരാണ്. സുരേഷ് ഞാന്‍ സിനിമയിലേക്ക് വരുന്നതിന് കുറച്ച് മുമ്പ് വന്നുകാണും. ‘രാജാവിന്റെ മകന്‍’ കഴിഞ്ഞ ഉടനെ ഞാനും സിനിമയില്‍ വന്നു. അന്ന് തൊട്ട് ഒരുമിച്ച് ഞങ്ങള്‍ സിനിമയില്‍ ഒരുപാട് കാലം യാത്ര ചെയ്തു. ന്യൂഡല്‍ഹി സിനിമയിലെ ഷൂട്ടിങ്ങ് സമയത്തെ ഒരുപാട് കാര്യങ്ങള്‍ നിങ്ങളോട് പറയാന്‍ പറ്റില്ല. (ചിരിക്കുന്നു)
അപ്പോള്‍ അത്രയും അടുപ്പവും സ്‌നേഹവും ഒക്കെയുള്ള ആളുകളാണ് ഞങ്ങള്‍. ഞാന്‍ മുമ്പത്തെ കഥകളൊന്നും ഇവിടെ പറയുന്നില്ല. എന്തായാലും ഇന്നും അന്നും സുഹൃത്ത് ബന്ധം ഒരുപോലെ കൊണ്ടുപോകാന്‍ കഴിയുന്നത് വലിയൊരു ഭാഗ്യമാണ്.
എങ്കിലും ഞാന്‍ സുരേഷിനോട് ദേഷ്യപ്പെടാറുള്ളത് സിനിമയില്‍ നിന്ന് ഇടക്ക് വിട്ടു നില്‍ക്കുന്നതിനെ കുറിച്ച് പറയുമ്പോഴാണ്. അത് ഉണ്ടാവരുതെന്നേ ഞാന്‍ എപ്പോഴും പറയാറുള്ളു. സുരേഷ് എപ്പോഴും കൂടുതല്‍ സിനിമകള്‍ ചെയ്യണം.
ഞാന്‍ എന്റെ സ്വാര്‍ത്ഥത കൊണ്ടുകൂടെയാണ് ഇത് പറയുന്നത്. സുരേഷ് സിനിമയില്‍ നിന്നും വിട്ട് നിന്നാല്‍ സുരേഷിന് പ്രശ്‌നമില്ല. പക്ഷേ അത് കാരണം എനിക്ക് കുറെ നല്ല റോളുകള്‍ കിട്ടില്ല. എപ്പോഴും സുരേഷ് സിനിമയില്‍ ഉണ്ടാകേണ്ടത് എന്റെ ആഗ്രഹമാണ്,’ സിദ്ദീഖ്
Content Highlight: Actor Siddique Talks About Suresh Gopi