ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ കോര്‍ട്ട് റൂം ഡ്രാമയായ നേര് സിനിമയുടെ റിലീസിന് പിന്നാലെ തന്റെ ആദ്യ പ്രതികരണവുമായി സിദ്ദിഖ്. സിനിമക്ക് നല്ല അഭിപ്രായങ്ങള്‍ വരുന്നതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു.
ഒരു സിനിമയുടെ ഭാഗമായതിന് ശേഷം, ആ സിനിമയെ പറ്റി ആലോചിക്കുമ്പോള്‍ എന്തായിരിക്കും പ്രേക്ഷകരുടെ അഭിപ്രായമെന്നാകും എപ്പോഴും ചിന്തയെന്നും ഓരോ സംഭാഷണങ്ങള്‍ പറയുമ്പോഴും സീന്‍ ക്രിയേറ്റ് ചെയ്യുമ്പോഴും അത് ആളുകള്‍ക്ക് ഇഷ്ടപെടുമോയെന്നും ചിന്തിക്കാറുണ്ടെന്നും സിദ്ദിഖ് പറയുന്നു.
സിനിമയുടെ റിലീസിന് ശേഷം റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. താന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ആദ്യം ചിന്തിക്കുന്നത് ആ കഥാപാത്രത്തെ വെച്ച് ആളുകള്‍ തന്നെ പരിഹസിക്കുമോയെന്നും അല്ലെങ്കില്‍ തനിക്ക് സ്വീകാര്യത കിട്ടുമോ എന്നൊക്കെയാകുമെന്നും സിദ്ദിഖ് പറയുന്നു.
‘കഴിഞ്ഞ ദിവസം സിനിമ തിയേറ്ററിലെത്തി, വളരെ നല്ല അഭിപ്രായമാണ് വരുന്നത്. അതിന്റെ വലിയ സന്തോഷത്തിലാണ് ഞാന്‍. നമ്മള്‍ ഒരു സിനിമയില്‍ അഭിനയിച്ച ശേഷം അല്ലെങ്കില്‍ ഒരു സിനിമയുടെ ഭാഗമായതിന് ശേഷം, ആ സിനിമയെ പറ്റി ആലോചിക്കുമ്പോള്‍ എന്തായിരിക്കും പ്രേക്ഷകരുടെ അഭിപ്രായമെന്നാകും എപ്പോഴും നമ്മുടെ ചിന്ത.
ഓരോ സംഭാഷണങ്ങള്‍ പറയുമ്പോഴും സീന്‍ ക്രിയേറ്റ് ചെയ്യുമ്പോഴും അത് ആളുകള്‍ക്ക് ഇഷ്ടപെടുമോയെന്നാകും ചിന്തിക്കുന്നത്. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഞാന്‍ ആദ്യം ചിന്തിക്കുന്നത് ആ കഥാപാത്രത്തെ വെച്ച് ആളുകള്‍ എന്നെ പരിഹസിക്കുമോ, അല്ലെങ്കില്‍ എനിക്ക് ഒരു സ്വീകാര്യത കിട്ടുമോയെന്നൊക്കെയാകും.
ഇതൊക്കെ ഒരു ആധിയായിട്ട് എപ്പോഴും മനസിലുണ്ടാകും. ഇത് ഇങ്ങനെ കൂടികൂടി വന്ന് സിനിമ റിലീസാകുന്നതിന് തലേ ദിവസമൊക്കെ നമുക്ക് വലിയ സ്ട്രസാണ്. ഇന്നലെ ഞാനും ജീത്തുവുമൊക്കെ വരുമ്പോള്‍ കൂടെ സ്‌ക്രിപ്റ്റ് റൈറ്റര്‍ ശാന്തി മായാദേവിയും ഉണ്ടായിരുന്നു.
ശാന്തി നമ്മള്‍ എന്ത് ധൈര്യത്തിലാണ് ഈ പോകുന്നതെന്ന് ചോദിച്ചു. എന്തെങ്കിലും എഗൈന്‍സ്റ്റ് റിപ്പോര്‍ട്ടാണെങ്കില്‍ നമ്മളെന്ത് ചെയ്യുമെന്നും ചോദിച്ചു. അതൊക്കെ പേടിച്ച് വന്ന്, അവസാനം ആ പേടിയൊക്കെ മാറി ഞങ്ങള്‍ക്കൊരു സമാധാനവും സന്തോഷവും ലഭിച്ചു. എത്രകണ്ട് പേടിച്ചുവോ അതിന്റെയൊക്കെ എത്രയോ ഇരട്ടി സന്തോഷമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്,’ സിദ്ദിഖ് പറഞ്ഞു.
Content Highlight: Actor Siddique Talks About Neru Movie