Entertainment news
ഏജന്റ് ടീനയല്ല, ഇത് 'ഏജന്റ് മുത്തശ്ശി'; സിദ്ദിഖ് പങ്കുവെച്ച വീഡിയോ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 26, 12:20 pm
Sunday, 26th June 2022, 5:50 pm

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ഏജന്റ് ടീനയുടെ ഫൈറ്റ് ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

ഇപ്പോഴിതാ അജന്റ് ടീനയുടെ രംഗത്തിന് പകരം മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രം ഹരിഹര്‍നഗറിലെ വീഡിയോ വിക്രമിലെ ബി.ജി.എം ഉള്‍പ്പെടുത്തി പങ്കുവെച്ചിരിക്കുകയാണ് സിദ്ദിഖ്. ‘ഏജന്റ് മുത്തശ്ശി’ എന്ന ഹാഷ്ടാഗ് അടികുറിപ്പായി വെച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇന്‍ ഹരിഹര്‍ നഗറില്‍ മുത്തശ്ശിയെ കാണാന്‍ പോകുമ്പോള്‍ സിദ്ധിഖ് അവതരിപ്പിച്ച കഥാപാത്രത്തെ മുത്തശ്ശി കഥാപാത്രം വെട്ടാന്‍ വരുന്ന സീനാണ് വിഡിയോയിലുള്ളത്.

വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
വാസന്തിയാണ് ടീനയെ വിക്രമില്‍ അവതരിപ്പിച്ചിരിക്കുന്നത്.

30 കൊല്ലമായി ഡാന്‍സ് ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് വാസന്തി. അതേസമയം സകല റെകോഡും മറികടന്ന് മുന്നേറുകയാണ് വിക്രം. 400 കോടിയോളം രൂപയാണ് ചിത്രം ഇതുവരെ നേടിയത്.

Content Highlight : Actor siddique shares a video about vikram movie goes viral