മമ്മൂട്ടിയെ കാണുന്നതുപോലെയല്ല മോഹന്‍ലാലിനെ താന്‍ കാണുന്നതെന്ന് നടന്‍ സിദ്ദീഖ്. മോഹന്‍ലാലും താനും സമപ്രായക്കാരാണെന്നും മമ്മൂട്ടി കുറച്ചുകൂടി മൂത്തയാളായതുകൊണ്ട് ബഹുമാനത്തോടെയാണ് കാണുന്നതെന്നും സിദ്ദീഖ് പറഞ്ഞു.
വലിയ വിജയമുണ്ടായാലും പരാജയമുണ്ടായാലും മോഹന്‍ലാല്‍ ഒരേപോലെയാണ് അതിനെ കാണുകയെന്നും സിദ്ദീഖ് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”മമ്മൂക്കയെ കാണുന്നപോലെയല്ല ലാലിനെ കാണുന്നത്. മോഹന്‍ലാലും ഞാനും സമപ്രായക്കാരാണ്. മമ്മൂക്ക കുറച്ചുകൂടി മൂത്തയാളായതുകൊണ്ട് അത്തരമൊരു സ്‌നേഹം കലര്‍ന്ന ബഹുമാനമായിരിക്കുമല്ലോ എപ്പോഴുമുണ്ടാവുക.
ലാലിന്റെ അടുത്ത് നിന്ന് ഞാന്‍ പഠിക്കാന്‍ ശ്രിമിച്ചിട്ടും ഇപ്പോഴും പഠിക്കാന്‍ പറ്റാത്ത ഒരു കാര്യമുണ്ട്. കൊടുങ്കാറ്റ് വന്നാലും ലാല്‍ അനങ്ങില്ല. എന്ത് വന്നാലും ഹാ വരട്ടെ, കൊടുങ്കാറ്റ് വന്നാല്‍ അതിന്റെ കൂടെ നമ്മള്‍ മാത്രമല്ലല്ലോ എല്ലാം പോവില്ലേ, വരുമ്പോള്‍ നോക്കാമെന്ന കാഴ്ചപ്പാടാണ് ലാലിന്.
കഴിഞ്ഞ ഒരു ഇന്റര്‍വ്യൂയില്‍ പ്രിയന്‍സാര്‍ ലാലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. വലിയ വിജയമുണ്ടായാലും പരാജയമുണ്ടായാലും ലാല്‍ ഒരേപോലെയാണ് നില്‍ക്കുകയെന്നാണ് പറഞ്ഞത്.
പുള്ളി പറയുന്നത് ഞാന്‍ എന്ന വ്യക്തി ഇല്ല എന്നാണ്. ഡയറക്ടറും സ്‌ക്രിപ്റ്റ് റൈറ്ററും മേക്കപ്പ് മാനും മാനേജറും തുടങ്ങി എല്ലാവരും ചേരുമ്പോഴാണ് മോഹന്‍ലാല്‍ എന്നൊരു സ്റ്റാര്‍ ഉണ്ടാവുകയുള്ളൂ എന്നാണ് എപ്പോഴും പറയുക.
മറ്റ് ഭാഷകളില്‍ അഭിനയിക്കുന്ന താരങ്ങളെ കാണുമ്പോള്‍ അവരോട് സംസാരിക്കുമ്പോള്‍ രണ്ടാമതായി അവര്‍ ചോദിക്കുക മോഹന്‍ലാല്‍ സാര്‍ എങ്ങനെ ഇരിക്കുന്നു എന്നാണ്. അദ്ദേഹത്തെ എല്ലാവര്‍ക്കും അത്രക്കും റെസ്‌പെക്ടാണ്,” സിദ്ദീഖ് പറഞ്ഞു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്‌സാണ് സിദ്ദീഖിന്റെ പുതിയ ചിത്രം. ഷൈന്‍ ടോം ചാക്കോ, ഷെയ്ന്‍ നിഗം, ജീന്‍ പോള്‍ ലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
content highlight: actor siddique about mammootty