ചെന്നൈ: ഇന്ധനവില വര്‍ധനവിനെതിരെയുള്ള ട്വീറ്റില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെ മാമിയെന്ന് അഭിസംബോധന ചെയ്തത് ശരിയായില്ലെന്ന കമന്റുകള്‍ക്ക് മറുപടി നല്‍കി നടന്‍ സിദ്ധാര്‍ത്ഥ്. മാമി എന്നത് അപമാനിക്കുന്ന തരത്തിലുള്ള പ്രയോഗമല്ലെന്നും നേരിട്ട് കണ്ടാലും അങ്ങനെ തന്നെയായിരിക്കും നിര്‍മല സീതാരാമനെ അഭിസംബോധന ചെയ്യുകയെന്നുമാണ് സിദ്ധാര്‍ത്ഥ് മറുപടി നല്‍കിയത്.
‘എല്ലാ ബഹുമാനത്തോട് കൂടി പറയട്ടെ സര്‍, മാമി എന്ന വാക്കില്‍ അപമാനകരമായ ഒന്നും തന്നെയില്ല. ഞാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന പ്രയോഗമാണത്. അവരെ നേരിട്ട് കാണുമ്പോള്‍ തമിഴിലാണ് സംസാരിക്കുന്നതെങ്കില്‍ ഇങ്ങനെ തന്നെയായിരിക്കും ഞാന്‍ വിളിക്കുക. ചാച്ചാ നെഹ്‌റു എന്ന് വിളിക്കുന്നതില്‍ നിന്നും ഒരു വ്യത്യാസവും ഞാന്‍ ഇതില്‍ കാണുന്നില്ല. താങ്ക്‌സ്,’ എന്നായിരുന്നു മാമി പ്രയോഗത്തില്‍ തനിക്കെതിരെ വന്ന കമന്റിന് മറുപടിയായി സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്.
With due respect sir, there is nothing undignified or demeaning about the word Maami. I have used the word all my life. It’s what I would call her if I met her and spoke in Tamil. To me it’s no different than Chacha Nehru. Thanks. https://t.co/R2P5SkJwdg
— Siddharth (@Actor_Siddharth) February 22, 2021
2013ലും 2021ലും പെട്രോള്‍ വിലവര്‍ധനയെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്ന നിര്‍മല സീതാരാമന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സിദ്ധാര്‍ത്ഥ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ച വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. ഈ ട്വീറ്റിലാണ് നിര്‍മല സീതാരാമനെ മാമി എന്ന് അഭിസംബോധന ചെയ്തത്.