| Friday, 20th December 2019, 1:33 pm

പൗരത്വ നിയമത്തിനെതിരെ ശബ്ദമുയര്‍ത്തിയ സിദ്ധാര്‍ത്ഥിനും തോള്‍ തിരുമാളവനുമെതിരെ കേസ്; ഈ തീ അണയ്ക്കാന്‍ ശ്രമിക്കേണ്ടെന്ന് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച നടന്‍ സിദ്ധാര്‍ത്ഥ് അടക്കമുള്ളവര്‍ക്കെതിരെ കേസ്. ചെന്നൈയില്‍ വ്യാഴാഴ്ച നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത 600 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ലോക്‌സഭാംഗമായ തോള്‍ തിരുമാളവന്‍, ടി.എം കൃഷ്ണ, നിത്യാനന്ദ് ജയറാം എന്നിവര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസിന്റെ വിലക്ക് ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചെന്ന് ആരോപിച്ചാണ് കേസ്. മദ്രാസ് ഐഐടി, മദ്രാസ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും ഇന്നും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇത് നടക്കാനിരിക്കെയാണ് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിഷേധം അണയ്ക്കാന്‍ ശ്രമിക്കേണ്ടെന്ന് ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്‍ പറഞ്ഞു. വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെന്ന് കമല്‍ ഹസനും പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more