| Thursday, 8th November 2018, 2:37 pm

വിരാട് കോഹ്‌ലിയുടെ വിവാദ പ്രസ്താവനയോട് രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മറ്റുരാജ്യങ്ങളിലെ ക്രിക്കറ്റ് താരങ്ങളെയാണ് നിങ്ങള്‍ക്കിഷ്ടമെങ്കില്‍ അവിടെപ്പോയി ജീവിക്കണമെന്ന് വിരാട് കോഹ്‌ലിയുടെ വിവാദപ്രസ്താവനയ്ക്ക് രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ് രംഗത്ത്. ട്വിറ്ററിലൂടെയാണ് വിമര്‍ശനം.

കിങ് കോഹ്‌ലി എന്ന നിലയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഭാവിയില്‍ കാര്യങ്ങള്‍ ആലോചിച്ച് ചെയ്യണമെന്ന് സിദ്ധാര്‍ഥ് ഓര്‍മിപ്പിക്കുന്നു. ഇിതനോടൊപ്പം രാഹുല്‍ ദ്രാവിഡിന്റെ മുമ്പുണ്ടായ പ്രസ്താവനയും സിദ്ധാര്‍ഥ് സൂചിപ്പിക്കുന്നുണ്ട്. ഒരു ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്ന് വരുന്ന വിഡ്ഢിത്തം നിറഞ്ഞ വാക്കുകളെ പരിഹസിക്കാനും നടന്‍ മറന്നട്ടില്ല.

ALSO READ: അങ്ങനെയെങ്കില്‍ ആദ്യം രാജ്യം വിടേണ്ടത് കോഹ്‌ലിയാണ്; വിദ്വേഷ പരാമര്‍ശത്തില്‍ പൊട്ടിത്തെറിച്ച് ആരാധകര്‍

പ്രസ്ഥാവന വിവാദമായതോടെ താരത്തെ ട്രോളുകള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ ജര്‍മന്‍ താരം കെര്‍ബറിനെ പ്രശംസിച്ച ട്വീറ്റാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതിന് പുറമെ അണ്ടര്‍ 19 താരമായിരിക്കെ ഇഷ്ട താരം ഹെര്‍ഷല്‍ ഗിബ്‌സാണെന്ന് പറഞ്ഞതും പ്രചരിക്കുന്നുണ്ട്. പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി താരത്തെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ട്രോളുകള്‍ കൊണ്ട് മൂടിയിരിക്കുകയാണ്.

ഇന്ത്യന്‍ കളിക്കാരുടെ ബാറ്റിങിനേക്കാള്‍ ഓസ്‌ട്രേലിയന്‍-ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരുടെ മികവാണ് ഇഷ്ടമെന്ന് പറഞ്ഞ ആരാധകനോടായിരുന്നു കോഹ്‌ലിയുടെ വിവാദ മറുപടി

നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കണമെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ മറ്റെവിടെയെങ്കിലും പോയി ജീവിക്കൂ. മറ്റു രാജ്യങ്ങളെ സ്‌നേഹിച്ച് നിങ്ങളെന്തിനാണ് ഞങ്ങളുടെ രാജ്യത്ത് ജീവിക്കുന്നത്. ഇതായിരുന്നു കോഹ്‌ലിയുടെ വിവാദ മറുപടി

We use cookies to give you the best possible experience. Learn more