| Thursday, 29th April 2021, 11:30 pm

കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി, വിജയം നമുക്ക് തന്നെ; സിദ്ധാര്‍ത്ഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പിയും ബി.ജെ.പിയുടെ ഐ.ടി സെല്ലും ചേര്‍ന്നു ചോര്‍ത്തിയ സംഭവത്തില്‍ തന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നടന്‍ സിദ്ധാര്‍ത്ഥ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി.നമ്മള്‍ തന്നെ ജയിക്കും’, സിദ്ധാര്‍ത്ഥ് ഇന്‍സ്റ്റഗ്രാമിലെഴുതി.

തമിഴ്‌നാട് ബി.ജെ.പിയും ബി.ജെ.പിയുടെ ഐ.ടി സെല്ലും ചേര്‍ന്നു തന്റെ ഫോണ്‍ നമ്പര്‍ ചോര്‍ത്തിയെന്നും, അതിനുപിന്നാലെ അസഭ്യം പറഞ്ഞും, റേപ് ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള 500ഓളം ഫോണ്‍ കോളുകളാണ് തനിക്കും കുടുംബാംഗങ്ങള്‍ക്കും 24 മണിക്കൂറിനുള്ളില്‍ വന്നതെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് നിരവധി പേര്‍ സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് IstandwithSiddharth ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുകയും ചെയ്തിരുന്നു.

കുറഞ്ഞ നേരം കൊണ്ട് നാല്‍പ്പത്തി അയ്യായിരത്തിലധികം ട്വീറ്റുകളിലാണ് ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്യപ്പെട്ടത്.

നിങ്ങള്‍ കര്‍ഷകരെ പിന്തുണച്ചു. ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നു, സത്യത്തെ പിന്തുണയ്ക്കാന്‍ കഴിയുന്ന അപൂര്‍വ സെലിബ്രിറ്റികളില്‍ ഒരാളാണ് താങ്കള്‍,

നമുക്ക് ഇന്ത്യന്‍ സിനിമയിലെ യഥാര്‍ഥ താരത്തിനൊപ്പം നില്‍ക്കാം, യോഗിക്ക് കരണം നോക്കി ഒന്ന് പൊട്ടിക്കണം..ഞാന്‍ സിദ്ധാര്‍ത്ഥിനൊപ്പമാണ്, മോര്‍ പവര്‍ ടു യു മാന്‍ തുടങ്ങി നിരവധി ട്വീറ്റുകളാണ് IstandwithSiddharth ഹാഷ്ടാഗില്‍ വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, ബി.ജെ.പിയുമായി ബന്ധമുള്ളതും അല്ലാത്തതുമായ എല്ലാ നമ്പറുകളും പൊലീസിന് കൈമാറുകയാണെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു.

‘എന്നെ നിശബ്ദനാക്കാനാവില്ല, നിങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരിക്കൂ’ എന്നും നരേന്ദ്ര മോദിയെയും അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ സിദ്ധാര്‍ത്ഥ് പറയുന്നു.

തന്റെ നമ്പര്‍ ചോര്‍ന്നതിന് പിന്നാലെ ആ നമ്പര്‍ പങ്കുവെച്ചുകൊണ്ട് തന്നെ ഉപദ്രവിക്കാനും ആക്രമിക്കാനും ആഹ്വാനം ചെയ്യുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും സിദ്ധാര്‍ത്ഥ് മറ്റൊരു ട്വീറ്റില്‍ പങ്കുവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Siddarth Saying Thanks For Supporting Him

Latest Stories

We use cookies to give you the best possible experience. Learn more