| Friday, 14th October 2022, 9:26 pm

ഒരിക്കല്‍ വീട്ട് ജോലിക്ക് പോയിട്ടുണ്ട്, രാത്രി അവരോട് പറയാതെ അവിടെ നിന്നും ഞാന്‍ ഓടി പോന്നു: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ കമലിന്റെ സിനിമകളില്‍ ഏകദേശം ഒമ്പത് വര്‍ഷം അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത് അഭിനയരംഗത്ത് സജീവമായ നടനാണ് ഷൈന്‍ ടോം ചാക്കോ.

സിനിമകളില്‍ ഒരു സമയത്ത് അവസരങ്ങള്‍ കുറഞ്ഞപ്പോഴുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് പറയുകയാണ് ഷൈന്‍. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മറ്റൊരു ജോലിക്ക് ശ്രമിക്കേണ്ടി വന്നതിനെക്കുറിച്ച് ഷൈന്‍ പറഞ്ഞത്.

”ഒരിക്കല്‍ മാത്രം സിനിമ വിട്ട് വേറെ ജോലിക്ക് പോകാനുള്ള ശ്രമം ഞാന്‍ നടത്തിയിട്ടുണ്ട്. അഭിനയിക്കാനുള്ള അവസരങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ ആയിരുന്നു അങ്ങനെ വേറെ ജോലി നോക്കിയത്.

ഏതെങ്കിലും പടത്തില്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച് ഞാന്‍ കുറേ കാത്തിരുന്നു. അവസാനം വീണ്ടും ഡയറക്ഷനിലേക്ക് പോകേണ്ടി വരുമെന്ന അവസ്ഥ വന്നപ്പോള്‍ അതെനിക്ക് ഭയങ്കര ഡിപ്രസിങ് സിറ്റുവേഷനായിരുന്നു.

ആ സമയത്ത് വീടുകളിലെക്കുള്ള ഏജന്‍സികളില്‍ വര്‍ക്ക് ചെയ്യാന്‍ പോകാമെന്ന് വിചാരിച്ചു. അങ്ങനെ വീട്ടു ജോലിക്ക് അപേക്ഷിച്ചു. ഒരു ദിവസം ഞാന്‍ വര്‍ക്ക് ചെയ്യാന്‍ പോയി. ഇഷ്ടപ്പെട്ട് ചെയ്യുന്നതല്ലാത്തത് കൊണ്ട് എനിക്ക് എന്തിലോ ലോക്കായ ഫീല്‍ ആയിരുന്നു. അന്ന് രാത്രി തന്നെ അവരോട് പറയാതെ ഞാന്‍ അവിടെ നിന്നും ഓടി പോയി.

എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടല്ല ഞാന്‍ അതില്‍ നിന്നും പിന്മാറിയത്. ജോലി നമുക്ക് ഇഷ്ടമല്ലെങ്കിലും ചെയ്യേണ്ടി വരും. ഇതങ്ങനെയല്ലായിരുന്നു, ഇഷ്ടപ്പെട്ട പ്രൊഫഷനിലെത്തി അവിടത്തെ ചില പ്രതിസന്ധികള്‍ കൊണ്ട് പോകേണ്ടി വന്നതാണ്,” ഷൈന്‍ പറഞ്ഞു.

അതേസമയം ഷൈനിന്റെ പുതിയ ചിത്രം വിചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്തിരിക്കുകയാണ്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണവും ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

Content Highlight: Actor shine tom chakko Talking about the problems that occurred when the film opportunities were less

Latest Stories

We use cookies to give you the best possible experience. Learn more