അഭിനയമോഹവുമായാണ് ആളുകള്‍ സിനിമയിലേക്ക് വരുന്നതെന്നും വേതനത്തിന് വേണ്ടിയല്ലെന്നും ഷൈന്‍ ടോം ചാക്കോ. സിനിമയിലേക്ക് വരുമ്പോഴേക്കും വേതനത്തിന്റെ പേരും പറഞ്ഞ് പലരെയും അഭിനയത്തില്‍ നിന്നും വഴിതിരിച്ച് വിടുകയാണെന്നും ഷൈന്‍ പറഞ്ഞു.
സിനിമയിലെ ചിലര്‍ കാരണം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാണെന്നും സിനിമയില്‍ അഭിനയിക്കാന്‍ ഭംഗിയാണ് വേണ്ടതെന്ന ധാരണ ഉള്ളവര്‍ അതിന്റെ ഉള്ളില്‍ തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാറ്റിനി ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ സംസാരിച്ചത്.
”സിനിമയില്‍ ഒരു പോയിന്റില്‍ എത്തുമ്പോള്‍ നമ്മള്‍ നമ്മളെ തന്നെ ബ്രേക്ക് ചെയ്യണം. ഏതെങ്കിലും ഒരു കഥാപാത്രം ചെയ്ത് കഴിഞ്ഞാല്‍ പിന്നെ അതിനെ ബ്രേക്ക് ചെയ്ത് വേറെ കഥാപാത്രത്തെയാണ് ചെയ്യേണ്ടത്. ഒരു സ്റ്റില്‍ കണ്ടാല്‍ അത് ഏതിലേതാണെന്ന് നമുക്ക് മനസിലാക്കാന്‍ കഴിയണമെന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ പിന്നെന്തിനാഡാ നമ്മള്‍ ഈ പണിക്ക് പോകുന്നതെന്നാണ് അദ്ദേഹം പറയുക.
നമ്മളെ ഒരു സ്റ്റില്‍ കണ്ടാല്‍ അത് ഏതിലേതാണെന്ന് കുറഞ്ഞ പക്ഷം നമുക്ക് എങ്കിലും മനസിലാവണം. ഇപ്പോള്‍ സിനിമയിലേക്ക് വരുമ്പോഴേക്കും പലരേയും വേതനത്തിന്റെ പേരും പറഞ്ഞ് വഴിതിരിച്ച് വിടുകയാണ്. അഭിനയിക്കാന്‍ ആഗ്രഹിച്ചാണ് നമ്മള്‍ വരുന്നത് അല്ലാതെ വേതനം വാങ്ങാന്‍ വന്നവരല്ല.
സിനിമയിലെ ചില കളകള്‍ കാരണം വിളകള്‍ക്ക് പേര് ദോഷം വരുന്നുണ്ട്. ഈ കളകളുടെ വിചാരം സിനിമ എന്ന് പറയുന്നത് ഭംഗി കൂട്ടുക എന്നാണ്. ഭംഗിയായിട്ട് ഇരിക്കണമെന്നാണ് അവരുടെ വിചാരം. സിനിമയില്‍ എന്താ സൗന്ദര്യ മത്സരമാണോ നടക്കുന്നത്. സിനിമയില്‍ ഭംഗിയായിട്ടല്ല ഇരിക്കേണ്ടത് കഥാപാത്രമായിട്ടാണ്.
സച്ചിന്‍ എന്ന ആള്‍ക്ക് ഭംഗിയുണ്ടോ? അയാള്‍ ചെയ്യുന്ന പ്രവര്‍ത്തിയിലാണ് കാര്യം. നല്ല ഭംഗിയുളള ആളെ കാണുമ്പോള്‍ പറയും നിനക്ക് സിനിമയില്‍ അഭിനയിച്ചൂടെയെന്ന്. സിനിമയില്‍ ഉള്ളവര്‍ തന്നെ അത്തരം ബോധമുള്ളവരാണ്. സിനിമയില്‍ അഭിനിയക്കുകയല്ലെ ഒന്ന് അണിഞ്ഞ് ഒരുങ്ങി ഇരിക്കാമെന്നാണ് അവര്‍ വിചാരിക്കുന്നത്,”ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
മമ്മൂട്ടി നായകനാവുന്ന ക്രിസ്റ്റഫറാണ് ഷൈനിന്റെ പുറത്തിറങ്ങാനുള്ള അടുത്ത സിനിമ. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് ഉദയ്കൃഷ്ണയാണ്. ഷൈനിനും മമ്മൂട്ടിക്കും പുറമെ ഐശ്വര്യ ലക്ഷ്മി, അമല പോള്‍, നിതിന്‍ തോമസ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സോഹന്‍ സിനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത് സര്‍ക്കസിലും പ്രധാനകഥാപാത്രത്തെ ഷൈന്‍ അവകരിപ്പിക്കുന്നുണ്ട്.
content highlight: actor shine tom chakko about wages