നമ്മള്‍ മാറിയെന്ന് പറയുന്ന പല കാര്യങ്ങളും സമൂഹത്തില്‍ മാറിയിട്ടില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്റെ നാട്ടില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടന്നാല്‍ പ്രശ്‌നമാണെന്നും പണ്ട് ആണിനും ആണിനും പെണ്ണിനും പെണ്ണിനും ഒരുമിച്ച് നടക്കാന്‍ പറ്റുമായിരുന്നു ഇന്ന് അതും പ്രശ്‌നമാണെന്ന് ഷൈന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ടോം ചാക്കോ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞങ്ങളുടെ നാട്ടില്‍ ഒന്നും ആണിനും പെണ്ണിനും ഒരുമിച്ച് നടക്കാന്‍ പോലും പറ്റില്ല. ആണും പെണ്ണും ഒരുമിച്ച് നടന്നാല്‍ ഭയങ്കര പ്രശ്‌നമാണ്. പണ്ട് ആണിനും ആണിനും ഒരുമിച്ച് നടക്കാം പെണ്ണിനും പെണ്ണിനും അതുപോലെ നടക്കാം.
അതൊക്കെ നാച്ചുറലായിട്ടുള്ള കാര്യമാണ്, പക്ഷെ ആണിനും പെണ്ണിനും നടക്കാന്‍ പറ്റില്ല. എന്നാല്‍ ഇപ്പോള്‍ ആണും ആണും അതുപോലെ പെണ്ണും പെണ്ണും ഒരുമിച്ചാലാണ് പ്രശ്‌നം.
നമ്മള്‍ മാറി എന്ന് പറയുന്നതൊന്നും സമൂഹത്തില്‍ മാറിയിട്ടില്ല. നിനക്ക് ആണിനോടല്ലേ താത്പര്യമെന്ന് ചോദിച്ചാല്‍ അയ്യേ എന്നാണ് പറയുക. അതെങ്ങനെയാണ് മോശം കാര്യമാകുന്നത്. ഓരോരുത്തരുടെ ഇഷ്ടമല്ലെ,”ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
കൊറോണ പേപ്പേഴ്‌സാണ് ഷൈനിന്റെ ഏറ്റവും പുതിയ ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ദീഖ്, ജീന്‍ പോള്‍ ലാല്‍, ഷെയ്ന്‍ നിഗം എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കാള്‍.
കൊവിഡ് സമയത്ത് നടക്കുന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഏപ്രില്‍ ആറിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്.
content highlight: actor shine tom chakka about society