| Thursday, 13th October 2022, 7:55 pm

നമ്മുടെ നാട്ടില്‍ സെക്‌സ് എജ്യൂക്കേഷന്‍ ആര്‍ക്കുമില്ല, കുറേ മുത്തുചിപ്പിയും തുണ്ടും കണ്ട അറിവ് മാത്രമേ പലര്‍ക്കുമുള്ളു: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമൂഹത്തില്‍ സെക്‌സ് എജ്യുക്കേഷന്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച് ഷൈന്‍ ടോം ചാക്കോ. സ്‌കൂള്‍ സിസ്റ്റത്തില്‍ മാത്രമല്ല, അതു നമ്മുടെ ഹാബിറ്റായി മാറ്റേണ്ടതാണെന്നും മൂവി മാന്‍ ബ്രോഡ്കാസ്റ്റിങിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പറഞ്ഞു.

”നമ്മള്‍ എല്ലാവരും ഓരോ സമയത്തും സദാചാര പൊലീസാണ്. ലവിന്റെ കാര്യത്തില്‍ മാത്രമല്ല. സിഗരറ്റ് വലിക്കുന്ന ആള്‍ക്കാരെ നോക്കിയും കള്ളുകുടിക്കുന്ന ആള്‍ക്കാരെ നോക്കിയും നമ്മള്‍ സദാചാരം നടിക്കാറും കാണിക്കാറുമുണ്ട്.

റിയല്‍ ലൈഫില്‍ ഞാനിതുവരെ ആരെയും ജഡ്ജ് ചെയ്തിട്ടില്ല. ഇത്തരം ജഡ്ജ്‌മെന്റെല്‍ മനോഭാവം നമ്മുടെ നാട്ടിലെ ആളുകള്‍ക്ക് കുടുതലാണ്. അവര്‍ ചെയ്യുന്ന സമയത്തുണ്ടാവില്ല എന്നാല്‍ ചെയ്യാത്ത സമയത്ത് ആ മനോഭാവമുണ്ട്.

നമ്മുടെ നാട്ടില്‍ സെക്‌സ് എജ്യൂക്കേഷന്‍ ആര്‍ക്കുമില്ല. കുറേ മുത്തുചിപ്പിയും തുണ്ടും കണ്ട അറിവ് മാത്രമേ പലര്‍ക്കുമുള്ളു. അതൊക്കെ നമ്മുടെ കരിക്കുലത്തിന്റെ ഭാഗമാക്കണം. നമുക്ക് മുന്നേ വന്നവര്‍ മാറ്റിയിട്ടില്ല നമ്മളെങ്കിലും മാറ്റണം.

ഇതിനെക്കുറിച്ച് നമ്മളെങ്കിലും സംസാരിച്ചു തുടങ്ങണം. സ്‌കൂള്‍ സിസ്റ്റത്തില്‍ മാത്രമല്ല, അതു നമ്മുടെ ഹാബിറ്റായി മാറ്റേണ്ടതാണ്. എപ്പോഴും സ്ത്രീകളെ മാത്രമാണ് ആളുകള്‍ അഡ്രസ് ചെയ്യാറുള്ളു.

നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ഒരുപാട് ആണ്‍കുട്ടികളും പീഡനത്തിന് ഇരയാവുന്നുണ്ട്. അവരാരും പറയാത്തതുകൊണ്ടാണ്. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലുമെന്ന പഴഞ്ചൊല്ലിലെ ഇല എപ്പോഴും സ്ത്രീകളായിരിക്കണമെന്നില്ല,’ ഷൈന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ പ്രസ് മീറ്റില്‍ വെച്ച് സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രശ്‌നങ്ങളില്ലെന്ന് ഷൈന്‍ പറഞ്ഞിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സിനിമയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും ഷൈന്‍ പറഞ്ഞു.

”സിനിമയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല. സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും പ്രശ്‌നമുണ്ട്. എന്തിനാണ് സ്ത്രീ-പുരുഷന്‍ എന്ന വ്യത്യാസം കൊണ്ടു വരുന്നത്. അങ്ങനെ സംസാരിച്ച് സമയം കളയാനാണോ.

എത്ര ആളുകളാണ് നടനാകാന്‍ വേണ്ടി വരുന്നത്. എന്നാല്‍ വരുന്നവരെല്ലാവരും നടന്മാരും ആകുന്നില്ല. സ്ത്രീയും പുരുഷനും ഒരുപോലെയാകില്ല. സ്ത്രീയും പുരുഷനും വ്യത്യസ്തരായി ഇരിക്കുന്നതാണ് നല്ലത്,” ഷൈന്‍ പറഞ്ഞു.

Content Highlight: Actor Shine Tom Chacko talks about the need to bring sex education in the society

We use cookies to give you the best possible experience. Learn more