| Sunday, 16th May 2021, 12:38 pm

എല്ലായിടത്തും കൊവിഡല്ലേ, സിനിമയിലെങ്കിലും ഒഴിവാക്കണ്ടേ; കൊവിഡ് പ്രമേയമായ കഥകള്‍ സിനിമയാക്കുന്നത് മനപൂര്‍വം ഒഴിവാക്കുന്നതാണെന്ന് ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കൊവിഡ് പ്രമേയമായ കഥകള്‍ സിനിമയാക്കുന്നത് പലരും മനപൂര്‍വം ഒഴിവാക്കുന്നതാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍.

യൂട്യൂബിലും മറ്റും കൊവിഡ് പ്രമേയമാക്കി ഷോര്‍ട്ട് ഫിലിമുകള്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോള്‍ എവിടേയും കൊവിഡിനെക്കുറിച്ച് മാത്രമാണ് കേള്‍ക്കാനുള്ളത്. പത്രം തുറന്നാലും മൊബൈലെടുത്താലും ടി.വി തുറന്നാലുമൊക്കെ കൊവിഡ്. എല്ലാം കഴിഞ്ഞ് ഒരു സിനിമ കാണാം എന്നോര്‍ക്കുമ്പോള്‍ അതിലും കൊവിഡ് ആണെങ്കിലോ. ആളുകള്‍ക്ക് മുഷിയും’, ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

പുതിയ ചിത്രമായ വുള്‍ഫ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിലുള്ള സിനിമയാണെന്നും എന്നാല്‍ കൊവിഡല്ല പ്രമേയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ കമലിന്റെ സംവിധാന സഹായിയായിരുന്ന ഷൈന്‍ ഗദ്ദാമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് അന്നയും റസൂലും, ഇതിഹാസ, ചാപ്‌റ്റേഴ്‌സ്, 5 സുന്ദരികള്‍, ആന്‍മരിയ കലിപ്പിലാണ്, ഇഷ്‌ക്, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

വിജയ് നായകനായി സണ്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലും താരം അഭിനയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Shine Tom Chacko on Covid Film Woulf

We use cookies to give you the best possible experience. Learn more