കൊച്ചി: കൊവിഡ് പ്രമേയമായ കഥകള്‍ സിനിമയാക്കുന്നത് പലരും മനപൂര്‍വം ഒഴിവാക്കുന്നതാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍.
യൂട്യൂബിലും മറ്റും കൊവിഡ് പ്രമേയമാക്കി ഷോര്‍ട്ട് ഫിലിമുകള്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇപ്പോള്‍ എവിടേയും കൊവിഡിനെക്കുറിച്ച് മാത്രമാണ് കേള്‍ക്കാനുള്ളത്. പത്രം തുറന്നാലും മൊബൈലെടുത്താലും ടി.വി തുറന്നാലുമൊക്കെ കൊവിഡ്. എല്ലാം കഴിഞ്ഞ് ഒരു സിനിമ കാണാം എന്നോര്‍ക്കുമ്പോള്‍ അതിലും കൊവിഡ് ആണെങ്കിലോ. ആളുകള്‍ക്ക് മുഷിയും’, ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
പുതിയ ചിത്രമായ വുള്‍ഫ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിലുള്ള സിനിമയാണെന്നും എന്നാല്‍ കൊവിഡല്ല പ്രമേയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.