വ്യക്തി ജീവിതത്തിലും കരിയറിലും ഓരോ സിനിമകളും വരുത്തിയ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രമാണ് തന്റെ കരിയര്‍ തന്നെ മാറ്റിയതെന്നും അന്നയും റസൂലും കഴിഞ്ഞതിന് ശേഷമാണ് തന്നെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതെന്നും ഷൈന്‍ പറഞ്ഞു.
താന്‍ കേസില്‍ പെട്ട് ജയിലിലായതിന് ശേഷം സിനിമ പോലും കിട്ടില്ലെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. പിന്നീടാണ് ഇഷ്‌കിലേക്ക് വരുന്നതെന്നും താന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും വൃത്തികെട്ട കഥാപാത്രം അതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയാണ് വലിയ വ്യത്യാസങ്ങള്‍ എന്റെ ജീവിതത്തില്‍ വരുത്തിയതെന്ന് പറയാന്‍ സാധിക്കും. മലയാള സിനിമയിലെ പതിവ് കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി പുറത്ത് വന്ന സിനിമയായിരുന്നു ബിഗ് ബി. അതിന്റെ ക്യാമറാമാന്‍ തന്നെയായിരുന്നു ആഷിഖിന്റെ സിനിമയിലും ഉണ്ടായിരുന്നത്.
ക്യാമറാമാനും ടീമും ഷൂട്ടിന് വളരെ ദിവസങ്ങള്‍ മുമ്പ് തന്നെ പോസ്റ്റ് പ്രൊഡക്ഷനില്‍ പങ്കാളികളായിരുന്നു. അപ്പോള്‍ ഞാന്‍ കരുതുകയും ചെയ്തു ക്യാമറ മാന്‍ തലേദിവസം വന്നാല്‍ മതിയല്ലോ എന്ന്. അവിടെ നിന്നാണ് അങ്ങനെയൊരു വര്‍ക്കിങ് സ്‌റൈല്‍ തന്നെ വരുന്നത്. മലയാള സിനിമയുടെ ലുക്ക്‌സ് മാറാന്‍ തുടങ്ങിയതും.
ആ സമയത്ത് സിനിമയുടെ കളര്‍ പാറ്റേണൊക്കെ മാറാന്‍ തുടങ്ങി. കളേഴ്‌സിനെയൊക്കെ കൂടുതല്‍ ശ്രദ്ധിക്കാനും തുടങ്ങി. പിന്നെ അന്നയും റസൂലുമൊക്കെ ഇറങ്ങിയപ്പോള്‍ എന്നെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. അന്നയും റസൂലും സിനിമയില്‍ അഭിനയിച്ച ആളല്ലേയെന്ന് ആളുകള്‍ പറയാന്‍ തുടങ്ങി.
ഇഷ്‌കിന്റെ കാര്യം പറയുമ്പോള്‍ എനിക്ക് കിട്ടാവുന്നതിലും വെച്ചിട്ട് ഏറ്റവും മോശപ്പെട്ട കഥാപാത്രമായിരുന്നു അത്. ജയിലില്‍ കിടക്കുന്ന സമയത്ത് എനിക്കിനി സിനിമകള്‍ കിട്ടില്ലെന്നാണ് ഞാന്‍ കരുതിയത്. നല്ല വൃത്തികെട്ട റോളുകള്‍ ചെയ്യാന്‍ കാണും, എന്തായാലും അതെങ്കിലും കിട്ടുമെന്നാണ് ഞാന്‍ അന്നൊക്കെ വിചാരിച്ചിരുന്നത്. അങ്ങനെയൊണല്ലോ നമ്മള്‍ നമ്മളെ തന്നെ ആശ്വസിപ്പിക്കുന്നത്,’ ഷൈന്‍ ടോം ചാക്കോ
content highlight: actor shine tom chacko about his film career