ഒന്‍പത് വര്‍ഷത്തോളം ക്യാമറയുടെ പിന്നില്‍ നിന്ന ശേഷമാണ് മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക് ഷൈന്‍ ടോം ചാക്കോ എത്തുന്നത്. ഗദ്ദാമ എന്ന ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഷൈന്‍ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.
ഇത്രയും നാള്‍ ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് ഷൈന്റെ കയ്യില്‍ മറുപടിയുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് കരുതുമെന്നും പക്ഷേ ചാന്‍സ് കിട്ടാതിരുന്നപ്പോഴൊന്നും അന്ന് നിരാശ തോന്നിയിട്ടില്ലെന്നുമാണ് ഷൈന്‍ പറയുന്നത്. അതിന് കാരണമായി ഷൈന്‍ പറയുന്നത് ഇഷ്ടമുള്ള കാര്യത്തിന് വേണ്ടി പരിശ്രമിക്കുമ്പോള്‍ മടുപ്പു തോന്നില്ലെന്നാണ്. ഒടുവില്‍ ഗദ്ദാമയില്‍ ഒരു റോള്‍ വന്നപ്പോള്‍ കമല്‍സാറിന് തോന്നി എന്റെ മുഖം അതിന് പറ്റിയതാണെന്ന്. അല്ലാതെ ഒന്നും പ്ലാന്‍ ചെയ്തതല്ല, സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ ടോം പറയുന്നു.
ചെറുപ്പം മുതലേ സിനിമയും അഭിനയവുമൊക്കെയാണ് താത്പര്യം. ഏതായാലും പഠിത്തത്തില്‍ കാര്യമായൊന്നും ചെയ്യാനില്ലെന്ന് വീട്ടുകാര്‍ക്ക് മനസിലായി. അങ്ങനെയെങ്കില്‍ കമല്‍സാറിനടുത്ത് ചെന്ന് ചോദിക്കാന്‍ പറഞ്ഞത് വീട്ടുകാരാണ്. അദ്ദേഹം ഞങ്ങളുടെ കുടുംബസുഹൃത്തായിരുന്നു. അഭിനയമായിരുന്നു ഇഷ്ടമെങ്കിലും നമുക്ക് പറ്റിയ കഥാപാത്രമൊക്കെ എവിടെ കിട്ടാന്‍. അതുകൊണ്ടാണ് അസിസ്റ്റന്റ് ആക്കാമോ എന്ന് ചോദിച്ചത്.
അഭിനയത്തിലേക്കെത്താന്‍ വേണ്ടി താന്‍ തെരഞ്ഞെടുത്ത വഴി മാത്രമായിരുന്നു അസിസ്റ്റന്റ് ഡയക്ടറുടേതെന്നും സംവിധാനത്തോട് താത്പര്യം തോന്നിയിട്ടില്ലെന്നും ഷൈന്‍ പറയുന്നു. അസിസ്റ്റന്റായി വര്‍ക്ക് ചെയ്തതുകൊണ്ടാണ് സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് മനസിലാക്കാന്‍ പറ്റിയതെന്നും ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അനുഭവം ക്യാമറയ്ക്ക് മുന്‍പില്‍ നന്നായി ഗുണം ചെയ്യുന്നുണ്ടെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
തുടങ്ങാനാണോ തുടരാനാണോ ബുദ്ധിമുട്ട്, പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് വലിയ മത്സരമില്ലേ എന്നു ചോദ്യത്തിന് നൂറു ശതമാനം ഇഷ്ടത്തോടുകൂടി ഒരു കാര്യം ചെയ്യുമ്പോള്‍ വെല്ലുവിളികളും നമുക്ക് എന്‍ജോയ് ചെയ്യാന്‍ പറ്റും, എന്നായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ മറുപടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Shine Tom Chacko About his Film Career