മനുഷ്യനെ മണ്ണ് കൊണ്ടാണ് ഉണ്ടാക്കിയതെന്നും ദൈവത്തിന്റെ ഉള്ളിലുള്ള എനര്‍ജിയെ ഊതി നല്‍കിയാണ് മനുഷ്യനെ സൃഷ്ടിച്ചതെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ. എങ്ങനെയാണ് ഇത്രയും എനര്‍ജിയോടെ എപ്പോഴും നില്‍ക്കാന്‍ കഴിയുന്നത് എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകായിരുന്നു താരം.
തനിക്ക് ഇപ്പോള്‍ എനര്‍ജി കുറവാണെന്നും ബൂസ്റ്റും ഹോര്‍ലിക്‌സും കഞ്ഞിയുമൊക്കെയാണ് എനര്‍ജി തരുന്നതെന്നും ഷൈന്‍ പറഞ്ഞു. എന്നാല്‍ ശരിക്കും എനര്‍ജി വരുന്നത് പുറത്ത് നിന്നല്ലെന്നും ഉള്ളില്‍ നിന്നുതന്നെയാണെന്നും ബൈബിളിനെ ഉദ്ദരിച്ച് താരം പറഞ്ഞു. മൂവി കഫേക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എന്റെ എനര്‍ജി ഇപ്പോള്‍ കുറച്ച് കുറഞ്ഞിട്ടുണ്ട്. ജലാംശം തീരെയില്ലാതെ എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്. എന്റെ എനര്‍ജിയുടെ കാരണം ബൂസ്റ്റാണ്. ബൂസ്റ്റാണ് നമ്മള്‍ ഏറ്റവും ആദ്യം കണ്ടുവരുന്ന പരസ്യം. നമുക്ക് ഏറ്റവും അധികം എനര്‍ജി തരുന്നതും അതാണെന്നാണല്ലോ നമ്മള്‍ പരസ്യങ്ങളിലൊക്കെ കേട്ടിട്ടുള്ളത്.
അത് കഴിഞ്ഞ് നമ്മള്‍ കോംപ്ലാനിലേക്ക് എത്തി. പിന്നെ മില്‍ട്ടോ എന്നും പറഞ്ഞ് ഒരു സാധനമിറങ്ങി. അതൊന്നും ഞാന്‍ കുടിച്ചിട്ടില്ല. പക്ഷെ കേട്ടിട്ടുണ്ട്. പിന്നെ നമ്മുടെ നാട്ടുമ്പറത്ത് വന്നുകഴിഞ്ഞാല്‍ കഞ്ഞിയാണ് എനര്‍ജി ഡ്രിങ്ക്. അതിനെ ഇന്ത്യന്‍ ഹോര്‍ലിക്‌സ് എന്നാണ് പറയുന്നത്. നമുക്ക് ഏറ്റവും കൂടുതല്‍ എനര്‍ജി തന്നിരുന്നത് അതായിരുന്നു.
ബൂസ്റ്റ് മാത്രമല്ല ബോണ്‍വീറ്റയുമുണ്ട്. ബൂസ്റ്റും ബോണ്‍വിറ്റയും ഒരേ കാലഘട്ടത്തില്‍ വന്നതാണ്. പിന്നെ നമ്മള്‍ക്ക് എപ്പോഴും എനര്‍ജി നല്‍കുന്നത് പുറത്ത് നിന്നുവരുന്ന സാധനങ്ങള്‍ ഒന്നുമായിരിക്കില്ല. നമ്മുടെ തന്നെ ഉള്ളില്‍ നിന്നും വരുന്ന ചിന്തകളില്‍ നിന്നുമാണ് നമുക്ക് എനര്‍ജി കിട്ടുന്നത്.
എല്ലാ എനര്‍ജിയും ഉള്ളില്‍ നിന്നുമാണ് ഉണ്ടാകുന്നത്. ക്രിസ്റ്റ്യാനിറ്റിയില്‍ പറയുന്നത് ദൈവം നമ്മളെ മണ്ണ് കൊണ്ട് ഉണ്ടാക്കി, ശ്വാസം ഊതികൊടുത്തു എന്നാണ് പറയുന്നത്. അതായത് ദൈവത്തിന്റെ ഉള്ളിലുള്ള എന്തോ എനര്‍ജിയെ മനുഷ്യന് കൊടുത്തു എന്നാണ് പറയുന്നത്,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
content highlight: actor shine tom chacko about bible