| Friday, 14th May 2021, 9:47 pm

ഒന്നിപ്പിക്കാം എന്നും പറഞ്ഞു വന്നിട്ട് അല്‍ഗോരിതം വെച്ച് ഭിന്നിപ്പിക്കുന്ന ആശാന് പിറന്നാള്‍ ആശംസകള്‍; സുക്കര്‍ബര്‍ഗിനോട് ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ വ്യത്യസ്തമായ പിറന്നാള്‍ ആശംസകളുമായി നടന്‍ ഷറഫുദ്ദീന്‍.

‘നിങ്ങളെയെല്ലാം ഞാന്‍ ഒന്നിപ്പിക്കാം എന്നും പറഞ്ഞു വന്നിട്ട് ഇപ്പൊ അല്‍ഗോരിതം വെച്ച് ഭിന്നിപ്പിക്കുന്ന ആശാന് പിറന്നാള്‍ ആശംസകള്‍ !’ എന്നായിരുന്നു ഷറഫുദ്ദീന്റെ പോസ്റ്റ്.

ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്ലിനും കാര്‍ഷിക ബില്ലിനുമെതിരെയുള്ള പ്രതിഷേധങ്ങളിലും മറ്റും കേന്ദ്രസര്‍ക്കാരിനും സംഘപരിവാര്‍ അജണ്ടകള്‍ക്കും അനുകൂലമായി ഫേസ്ബുക്ക് നിലപാട് എടുക്കുന്നെന്ന് നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഫലസ്തീന്‍ – ഇസ്രാഈല്‍ സംഘര്‍ഷത്തിലും ഫേസ്ബുക്കിനും പങ്കുണ്ടെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഫലസ്തീന് പിന്തുണയുമായി എത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് റീച്ച് കുറയ്ക്കുന്നതായും ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

ഇതിനിടെയാണ് ഷറഫുദ്ദീന്റെ ‘പിറന്നാള്‍ ആശംസ’ പോസ്റ്റ്. നേരത്തെ ഫേസ്ബുക്കില്‍ ആരംഭിച്ച #resignmodi ഹാഷ്ടാഗ് ഫേസ്ബുക്ക് നീക്കം ചെയ്തത് വിവാദമായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഹാഷ്ടാഗ് പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Actor Sharaf U Dheen birthday wishes Facebook founder Mark Zuckerberg

We use cookies to give you the best possible experience. Learn more