വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മാസ്റ്റര്‍. ലോകേഷില്‍ നിന്നും പ്രതിക്ഷിച്ച അത്രങ്ങളോളം എത്തിയില്ല എങ്കിലും ചിത്രം വമ്പന്‍ വിജയമായിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ തമിഴ് നടന്‍ ശാന്തനുവും എത്തിയിരുന്നു. ഭാര്‍ഗവ് എന്ന കഥാപാത്രത്തെയാണ് ശാന്തനു മാസ്റ്ററില്‍ അവതരിപ്പിച്ചത്.
ഭാര്‍ഗവിനെ ചിത്രത്തില്‍ വില്ലന്‍ കാറിടിച്ച് കൊല്ലുന്നുമുണ്ട്.
സിനിമാറ്റിക്ക് യൂണിവേഴ്സിന് കമല്‍ ഹാസന്‍ നായകനായ വിക്രമിലൂടെ ലോകേഷ് തുടക്കം കുറിച്ചത് കൊണ്ട് ശാന്തനു അവതരിപ്പിച്ച ഭാര്‍ഗവ് എന്ന കഥാപാത്രം തിരിച്ച് വരുമോ എന്നാണ് ലോകേഷിനോട് ശാന്തനു ചോദിച്ചിരിക്കുന്നത്. ആസ്‌ക്ക് ലോകേഷ് എന്ന ഹാഷ്ടാഗില്‍ ലോകേഷിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരത്തിലായിരുന്നു ശാന്തനുവിന്റെ ചോദ്യം. ‘ഭാര്‍ഗവ് സത്യമായിട്ടും മരിച്ചു പോയി’ എന്നായിരുന്നു ശാന്തനുവിന്റെ ചോദ്യതിനുള്ള ലോകേഷിന്റെ മറുപടി.
അതേസമയം ലോകേഷിന്റെ വിക്രം തിയേറ്ററുകളില്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രം ഇതിനോടകം തന്നെ സകല കളക്ഷന്‍ റെക്കോഡുകളും മറികടന്നു. കമല്‍ഹാസനെ കൂടാതെ സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍, എന്നിവരും വിക്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Content Highlight : Actor Shanthanu question to Lokesh Kanagaraj about Master Bharghav Character