മലയാളത്തിലും തമിഴിലുമായി ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് ശങ്കര്‍. ഏകദേശം 200ല്‍ പരം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 80കളിലും 90കളുടെ തുടക്കത്തിലും മിക്ക സിനിമകളിലെയും റോമാന്റിക് ഹീറോ ആയിരുന്നു ശങ്കര്‍.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണ് വൈറസ്.
തന്റെ നായികയായി ഒരുപാട് സിനിമകളില്‍ അഭിനയിച്ച മേനകയെക്കുറിച്ച് സംസാരിക്കുകയാണ് ശങ്കര്‍. മേനകയുടെ കൂടെ അഭിനയിക്കുന്ന കാലത്ത് തന്നെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ചത് ഗോസിപ്പുകളാണെന്നും നടിയെ വിവാഹം കഴിക്കാനായി ആളുകള്‍ പറയാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ശങ്കര്‍ ഇക്കാര്യം പറഞ്ഞത്.
”ഞാനും മേനകയും ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു സുരേഷ്. സുരേഷ് പലപ്പോഴും എന്നെ കാണാന്‍ വരാറുണ്ടായിരുന്നു. അങ്ങനെയാണ് മേനകയെ പരിചയപ്പെടുന്നത് അവര്‍ പ്രണയത്തിലാവുന്നതും പിന്നീട് രണ്ട് പേരും കല്യാണം കഴിക്കുന്നതും.
എന്നാല്‍ ആളുകള്‍ എന്നോട് മേനകയെ കല്യാണം കഴിക്കണം എന്ന് പറയുമായിരുന്നു. എനിക്ക് അത് കേള്‍ക്കുമ്പോള്‍ അക്കാലത്ത് ഭയങ്കര ഇറിറ്റേഷനായിരുന്നു. മേനകയെക്കുറിച്ചും സുരേഷിനെക്കുറിച്ചും ഒരുപാട് ഓര്‍മകള്‍ ഉണ്ട്. അന്നും ഇന്നും ഈ നിമിഷം വരെയും വലിയ സുഹൃത്തുക്കളാണ് ഞങ്ങള്‍.
എന്നും ഫോണില്‍ സംസാരിക്കാറുണ്ട്. മേനക എന്റെ ഭാര്യയുമായും നല്ല അടുപ്പമാണ്. മേനക ഷൂട്ടിന് വരുമ്പോള്‍ കൂടെ അവരുടെ അച്ഛന്‍, അമ്മ, അനിയന്‍ അങ്ങനെ എല്ലാവരും ഉണ്ടാകും. ഞങ്ങള്‍ ഒരു ഫാമിലി പോലെയായിരുന്നു. മേനകയുടെ മകളായ കീര്‍ത്തിയെ ഞാന്‍ എപ്പോഴും കാണാറും സംസാരിക്കാറുമുണ്ട്,” ശങ്കര്‍ പറഞ്ഞു.
ഓടരുതമ്മാവാ ആളറിയാം, എങ്ങനെ നീ മറക്കും, അയല്‍വാസി ഒരു ദരിദ്രവാസി, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, സമ്മേളനം തുടങ്ങിയവയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച് ഹിറ്റായ ചില ചിത്രങ്ങള്‍.
content highlight: actor shankar talking about menaka relating dossips