രശ്മിക മന്ദാനക്കൊപ്പം ഒരു സിനിമ ചെയ്യാനായി വന്ന അവസരം വേണ്ടെന്ന് വെച്ചതിനെ കുറിച്ച് പറയുകയാണ് ഷെയ്ന്‍ നിഗം.
രശ്മികയുടെ നായകനായി തമിഴില്‍ നിന്ന് ഒരു ഓഫര്‍ വന്നിരുന്നെന്നും എന്നാല്‍ കഥ ഇഷ്ടപ്പെട്ടില്ലെന്നും ഷെയ്ന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷെയ്ന്‍.
ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ലിറ്റില്‍ഹാര്‍ട്‌സ് സിനിമയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു ഷെയ്ന്‍.
വളരെ വ്യത്യസ്തമായിട്ടായിരുന്നു ലിറ്റില്‍ ഹാര്‍ട്‌സിന്റെ അനൗണ്‍സ്‌മെന്റ് ടീം നടത്തിയത്. ലിറ്റില്‍ഹാര്‍ട്‌സിന്റെ കഥ പറയാന്‍ നിര്‍മാതാക്കള്‍ ഷെയ്ന്‍ നിഗത്തെ സമീപിക്കുന്നതും ഷെയ്ന്‍ ജാട കാണിക്കുന്നതും നായികയായി രശ്മികയെ കൊണ്ടുവരാന്‍ പറ്റുമോ എന്ന് ചോദിക്കുന്നതുമൊക്കെയായിരുന്നു വീഡിയോയില്‍. രശ്മികയുടെ കൂടെ യഥാര്‍ത്ഥത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു രശ്മികക്കൊപ്പം വന്ന അവസരത്തെ കുറച്ച് താരം സംസാരിച്ചത്.
‘ എനിക്ക് ഒരു ഓഫര്‍ വന്നിരുന്നു. ബോയ്ഫ്രണ്ട് എന്ന സിനിമയുടെ അനൗണ്‍സ്‌മെന്റ് അടുത്തിടെ വന്നില്ലേ. അതില്‍ രശ്മികയുടെ നായകനായി അഭിനയിക്കാനുള്ള അവസരം വന്നിരുന്നു. എന്നാല്‍ എനിക്ക് കഥ വര്‍ക്കായില്ല. നമ്മള്‍ കഥ കേട്ടിട്ടാണല്ലോ ഒരു സിനിമ ചെയ്യുന്നത്. അതുകൊണ്ട് അത് വേണ്ടെന്ന് വെച്ചു,’ ഷെയ്ന്‍ നിഗം പറഞ്ഞു.
ലിറ്റില്‍ ഹാര്‍ട്‌സിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് അത്തരമൊരു വീഡിയോയായി ചെയ്യാന്‍ തീരുമാനിച്ചത് ആരുടെ ഐഡിയയായിരുന്നു എന്ന ചോദ്യത്തിന് അത് താന്‍ തന്നെ പറഞ്ഞതാണെന്നായിരുന്നു ഷെയ്‌ന്റെ മറുപടി.
ചില തമിഴ് പടങ്ങളില്‍ നിന്നാണ് ആ ഐഡിയ കിട്ടിയത്. ക്രിസ്മസിന് ഒരു പരിപാടി പോലെ എന്തെങ്കിലും പ്ലാന്‍ ചെയ്യാമെന്നായിരുന്നു ആദ്യം അവര്‍ തീരുമാനിച്ചത്. പിന്നെ ഞാന്‍ തന്നെയാണ് ഇങ്ങനെ ഒരു തീം പറയുന്നത്.
കഥ പറയാനായി തന്റെ അടുത്തേക്ക് വരുന്നതും വര്‍ക്കാവില്ലെന്ന് പറഞ്ഞ് ജാട കാണിക്കുന്നതും രശ്മികയെ നായികയായി കൊണ്ടുവരാന്‍ പറ്റുമോ എന്നൊക്കെ ചോദിക്കുന്നതും പ്ലാന്‍ ചെയ്തു. തമിഴിലില്‍ നെല്‍സണും അനിരുദ്ധും ശിവകാര്‍ത്തികേയനൊക്കെ ഈ ഐഡിയയില്‍ കണ്ടന്റ് ചെയ്യാറുണ്ട്. അങ്ങനെ പിടിച്ചതാണ്. അത് വര്‍ക്കായി,’ ഷെയ്ന്‍ നിഗം പറഞ്ഞു.
Content Highlight: Actor Shane Nigam Says he reject a movie with Rashmika Mandana